പാട്ടകൊട്ടിയാല്‍ മാത്രം പോരാ; സാമ്പത്തിക സാഹായവും അനുവദിക്കണം, കേന്ദ്രത്തിനോട് തോമസ് ഐസക്

single-img
24 March 2020

തിരുവനന്തപുരം:രാജ്യമാകെ കൊറോണ വൈറസ് പടര്‍ന്നു പിടിച്ച് സാഹചര്യത്തില്‍ കേരളം ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ നടപടികള്‍ക്കു പിന്നാലെ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്.

പാട്ടകൊട്ടലും , ലോക്ക് ഡൗണും മാത്രം പോരാ, സംസ്ഥാനങ്ങള്‍ക്ക് അടിയന്തരമായി ധനസഹായം നല്‍കണമെന്നാണ് തോമസ് ഐസക് പറഞ്ഞത്.എല്ലായിടത്തും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതല്ലാതെ സംസ്ഥാനങ്ങളിലെ സാമ്പത്തിക സ്ഥിതിയേക്കുറിച്ച് കേന്ദ്രം അന്വേഷിച്ചില്ലെന്ന് ധനമന്ത്രി പറഞ്ഞു.

ആരോഗ്യ മേഖലയിലെങ്കിലും പണം അടിയന്തരമായി പണം അനുവദിക്കണം. കേന്ദ്ര ധനമന്ത്രി ഇക്കാര്യം സംസ്ഥാന ധനമന്ത്രിമാരോട് ചര്‍ച്ച ചെയ്യണം. സംസ്ഥാനങ്ങളിലെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ധനമന്ത്രിമാരുമായി കേന്ദ്ര ധനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തണമെന്നും ധനമന്ത്രി പറഞ്ഞു.