‘സാധിക്കുന്നതെല്ലാം ഞാന്‍ ഇനിയും ചെയ്യും’; സഹപ്രവര്‍ത്തകര്‍ക്കും വീട്ടിലെ ജോലിക്കാര്‍ക്കും മെയ് വരെയുള്ള ശമ്പളം മുൻ‌കൂർ നല്‍കി പ്രകാശ് രാജ്

single-img
23 March 2020

കൊറോണ രാജ്യമാകെ പടരുന്ന സാഹചര്യത്തില്‍ സഹപ്രവര്‍ത്തകര്‍ക്ക് സഹായവുമായി എത്തിയിരിക്കുകയാണ് നടന്‍ പ്രകാശ് രാജ്. തന്‍റെ പ്രൊഡക്ഷന്‍ ഹൌസിൽ ജോലിചെയ്യുന്ന സഹപ്രവര്‍ത്തകര്‍ക്കും വീട്ടിൽ ജോലി ചെയ്യുന്നവർക്കും മെയ് മാസം വരെയുള്ള ശമ്പളം അദ്ദേഹം മുൻകൂറായി നൽകി.

രോഗത്തിന്റെ സാമൂഹ്യ വ്യാപനം തടയുന്നതിനായി നിര്‍ത്തിവെച്ച എന്‍റെ മൂന്ന് സിനിമകളില്‍ ദിവസവേദനത്തിന് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് പകുതി കൂലിയെങ്കിലും കൊടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് എന്നും. ഇതോടുകൂടി തന്റെ ജോലി അവസാനിച്ചിട്ടില്ല. താന്നാൽ സാധിക്കുന്നതെല്ലാം താൻ ഇനിയും ചെയ്യുമെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ എഴുതി.

ഇതുപോലെ നിങ്ങൾക്ക് ചുറ്റും ആവശ്യക്കാരുണ്ടെങ്കില്‍ അവരെയും സഹായിക്കാനും ഇതോടൊപ്പം പ്രകാശ്‌രാജ് ആഹ്വാനം ചെയ്തു.