കാസർഗോഡ് കൊറോണ ബാധിതരെ താമസിപ്പിക്കുവാൻ അസാധ്യമാണെന്നു കണ്ട് അധികൃതർ ഒഴിവാക്കിയ നാലുനില കെട്ടിടം നാലു മണിക്കൂർ കൊണ്ട് ഏറ്റവും മികച്ച ഐസൊലേഷൻ വാർഡായി രൂപപ്പെടുത്തി ഡിവെെഎഫ്ഐ

single-img
23 March 2020

കാസർഗോഡ് ജില്ലയിൽ കൊറോണ ബാധിതരുടെ എണ്ണം അപകടകരമാം വിധം പെരുകി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഉപയോഗ ശൂന്യമായ കെട്ടിടം ഐസൊലേഷൻ വാർഡായി രൂപപ്പെടുത്തി ഡിവെെഎഫ്ഐ  പ്രവർത്തകർ. കാഞ്ഞങ്ങാട് നെഹ്റു കോളേജിന് മുൻഭാഗത്തുള്ള കേന്ദ്ര സർവകലാശാലയുടെ ക്യാമ്പസായി മുൻപ് പ്രവർത്തിച്ചിരുന്ന കെട്ടിടം ഏറ്റവും വേഗത്തിൽ തയ്യാറാക്കിയാണ് യുവജനങ്ങൾ തങ്ങളുടെ പ്രതിബദ്ധത തെളിയിച്ചത്. 

വയറിംഗും പ്ലംബിങ്ങുമെല്ലാം ഏറെക്കുറെ താറുമാറായി കിടക്കുന്ന കെട്ടിടം കഴിയാവുന്നത്ര വേഗത്തിൽ ഞങ്ങൾ ഉപയോഗപ്രദമാക്കിത്തരാം എന്ന് ഉറപ്പ് നല്കിയാണ് ഡിവെെഎഫ്ഐ രംഗത്തെത്തിയത്. കൃത്യം 12 മണിക്ക് നൂറിലധികം മുറികളുള്ള ആ നാലു നില കെട്ടിടം ഐസൊലേഷൻ വാർഡാക്കി മാറ്റാനുള്ള പ്രവർത്തനം അവർ ഏറ്റെടുത്തു. വയറിംഗും പ്ലംബിങ്ങും ശുചീകരണവുമടക്കം ആവശ്യമായായ എല്ലാ പ്രവർത്തനങ്ങളും ഏറ്റെടുത്ത് കൊണ്ട് കാഞ്ഞങ്ങാട്ടേയും നീലേശ്വരത്തേയും ഡിവെെഎഫ്ഐ യുടെ ഇരുനൂറിലധികം വളണ്ടിയർമാർ കർമ്മനിരതരായി

4 മണിയോട് കൂടി പ്രവർത്തനം അവസാനിക്കുമ്പോഴെക്കും ഏറെ പണച്ചെലവും പ്രയാസവും ഉണ്ടാകുമെന്ന് കരുതി അധികൃതർ ഒഴിവാക്കിയ ആ നാലു നില കെട്ടിടം ജില്ലയിലെ ഏറ്റവും കൂടുതൽ ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന ഐസൊലേഷൻ കേന്ദ്രമായി മാറിക്കഴിഞ്ഞിരുന്നു. 

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: 

കാസർഗോഡ് ജില്ലയിൽ കൊറോണ ബാധിതരുടെ എണ്ണം അപകടകരമാം വിധം പെരുകി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ;വരാനിരിക്കുന്ന ദിവസങ്ങളിൽ കുറേകൂടി രോഗബാധിതരെ താമസിപ്പിക്കുന്നതിന് സൗകര്യപ്രദമായ സ്ഥലങ്ങൾ കണ്ടെത്തി സജ്ജീകരിക്കേണ്ടതുണ്ട്

അത്തരം മുൻകരുതൽ നടപടികൾക്കായി ഊണും ഉറക്കും ഉപേക്ഷിച്ച് ഇറങ്ങി തിരിച്ചിരിക്കുകയാണ് സംസ്ഥാനത്തേയും ജില്ലയിലേയും ആരോഗ്യ പ്രവർത്തകർ

അത്തരമൊരു സന്ദർഭത്തിലാണ് കാഞ്ഞങ്ങാട് നെഹ്റു കോളേജിന് മുൻഭാഗത്തുള്ള കേന്ദ്ര സർവകലാശാലയുടെ ക്യാമ്പസായി മുൻപ് പ്രവർത്തിച്ചിരുന്ന കെട്ടിടം ഏറ്റവും വേഗത്തിൽ തയ്യാറാക്കിയെടുക്കാൻ DYFlയുടെ സഹായം തേടിക്കൊണ്ടുള്ള ഫോൺ ഞങ്ങളെ തേടിയെത്തിയത്

ഏതാണ്ട് ഒരു വർഷത്തിലധികമായി ഉപയോഗിക്കാതെ കിടന്നിരുന്ന കെട്ടിടം

ഐസൊലേഷൻ വാർഡായി ഒരുക്കിയെടുക്കാൻ അസാധ്യമെന്ന് കണ്ട്

അധികൃതർ ആദ്യം ഒഴിവാക്കിയ കെട്ടിടം

വയറിംഗും പ്ലംബിങ്ങുമെല്ലാം ഏറെക്കുറെ താറുമാറായി കിടക്കുന്ന കെട്ടിടം

കഴിയാവുന്നത്ര വേഗത്തിൽ ഞങ്ങൾ ഉപയോഗപ്രദമാക്കിത്തരാം എന്ന് ഉറപ്പ് നല്കി ഫോൺ കോൾ കട്ട് ചെയ്യുമ്പോൾ സമയം 11.15

കൃത്യം 12 മണിക്ക് നൂറിലധികം മുറികളുള്ള ആ നാലു നില കെട്ടിടം ഐസൊലേഷൻ വാർഡാക്കി മാറ്റാനുള്ള പ്രവർത്തനം DYFI ഏറ്റെടുത്തു

വയറിംഗും പ്ലംബിങ്ങും ശുചീകരണവുമടക്കം ആവശ്യമായായ എല്ലാ പ്രവർത്തനങ്ങളും ഏറ്റെടുത്ത് കൊണ്ട് കാഞ്ഞങ്ങാട്ടേയും നീലേശ്വരത്തേയും DYFI യുടെ ഇരുനൂറിലധികം വളണ്ടിയർമാർ കർമ്മനിരതരായി

4 മണിയോട് കൂടി ഞങ്ങളാ പ്രവർത്തനം അവസാനിക്കുമ്പോഴെക്കും ഏറെ പണച്ചെലവും പ്രയാസവും ഉണ്ടാകുമെന്ന് കരുതി അധികൃതർ ഒഴിവാക്കിയ ആ നാലു നില കെട്ടിടം ജില്ലയിലെ ഏറ്റവും കൂടുതൽ ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന ഐസൊലേഷൻ കേന്ദ്രമായി മാറിക്കഴിഞ്ഞിരുന്നു 

” അരോഗ്യ പ്രവർത്തകരോടുള്ള ഞങ്ങളുടെ ഐക്യദാർഢ്യം ഞങ്ങൾ രേഖപ്പെടുത്തുന്നത് തകരച്ചെണ്ട കൊട്ടിയല്ല ! കുടെ നിന്നിട്ടാണ്

******************************

കൊറോണ രോഗം കൂടുതൽ ആളുകളിലേക്ക് പകരുന്ന നേരം ആരോഗ്യ വകുപ്പ് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ബെഡുകൾ ഇല്ല , കിടത്തി ചികിത്സ നൽകാൻ ഇടമില്ല എന്നതാണ് . ചൈനയിൽ പണിത പോലെ താൽക്കാലിമായ ഹോസ്പിറ്റലുകൾ കേരളത്തിൽ നിർമ്മിക്കുക എന്നതും നിലവിലെ അവസ്ഥയിൽ പ്രായോഗികമല്ല . ഇത്തരം അവസ്ഥ വന്നാൽ കേരളത്തിലെ പള്ളികൾ മൊത്തം രോഗികൾക്ക് ചികിത്സ നൽകാനായി വിട്ട് നൽകണം . സദാ വൃത്തിയുള്ള ഇടം എന്ന നിലക്ക് പളളികളോളം സുരക്ഷിതമായ മറ്റൊരു ഇടവും വേറെ ഇല്ല . ഇത്തരം ഒരു മുൻ കരുതൽ എടുത്ത് മഹല്ല് കമ്മിറ്റികൾ മുന്നോട്ട് വന്നാൽ അത് ആരോഗ്യ വകുപ്പിന് വലിയൊരു ആത്മവിശ്വാസം ആവും നൽകുക എന്ന് നാസർ മാലിക്ക് <3

ഉറപ്പാണ് നാം അതിജീവിക്കുക തന്നെ ചെയ്യും

ഇമ ചിമ്മാതെ ജാഗ്രത്തായൊരു ആരോഗ്യ സംവിധാനവും , കട്ടക്ക് അതിനോടൊപ്പം നിൽക്കുന്ന ഒരു സാമൂഹ്യ സംവിധാനവും നമുക്കുണ്ട്

Stay safe . No rumors, No panic please. We have a great medical team and government support system. TRUST them.

Stay safe everyone.

അർദ്ധരാത്രിയിൽ മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ നിന്ന്.. വീട്ടിൽ ഐസൊലേഷനിൽ കഴിയുന്നവർ പുറുറത്തിറങ്ങി നടന്ന് വണ്ടി…

Posted by Santhosh Kumar Ss on Saturday, March 21, 2020