പാസ് നഹി ആയിയേ, ഹാത്ത് നാ ലഗായിയേ…. ദൂര്‍ ദൂര്‍സേ; കൊറോണ കാലത്തെ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ്, ഗാനം പങ്കുവച്ച് വീരേന്ദര്‍ സെവാഗ്

single-img
22 March 2020

കൊറോണയെ നേരിടാന്‍ മുന്‍കരുതല്‍ നടപടികളെക്കുറിച്ച് ഓര്‍മ്മിപ്പിച്ചും, സാമൂഹിക അകലം പാലിക്കാന്‍ ആവശ്യപ്പെട്ടും നിരവധിപ്പേരാണ് സോഷ്യല്‍ മീഡിയയിലെത്തുന്നത്. സിനിമാ കായിക താരങ്ങളും ഇത്തരത്തില്‍ ബോധവത്കരണവുമായെത്തുന്നുണ്ട്.

അക്കൂട്ടത്തിലിതാ സാമൂഹിക അകലം പാലിക്കുന്നതിനെക്കുറിച്ച് രസകരമായ ഒരു ഗാനത്തിലൂടെ ഓര്‍മ്മിപ്പിക്കുകയാണ് ക്രിക്കറ്റ് താരം വിരേന്ദ്ര സേവാഗ് എന്ന ആരാധകരുടെ പ്രിയപ്പെട്ട വീരു.സാമൂഹിക അകലം പാലിക്കല്‍ ആരോഗ്യ വകുപ്പ് പ്രോത്സാഹിപ്പിക്കുന്ന സാഹചര്യത്തിന് ഉതകുന്ന ഒരു ബോളിവുഡ് ഗാനമാണ് സെവാഗ് ട്വിറ്ററില്‍ പങ്കുവെച്ചത്.

1952 ല്‍ പുറത്തിറങ്ങിയ സാഖി എന്ന ചിത്രത്തിലെ ‘ദൂര്‍ ദൂര്‍ സേ’എന്ന ഗാനം ‘ഈ സമയത്ത് ഉചിതം’ എന്ന അടിക്കുറിപ്പോടെയാണ് സെവാഗ് ഷെയര്‍ ചെയ്തിരിക്കുന്നത്. പാട്ടിന്റെ വരികളും ഇന്ത്യയടക്കം ലോക രാജ്യങ്ങള്‍ കടന്നുപോവുന്ന സാഹചര്യത്തിന് ചേര്‍ന്നതാണ്.
”ദൂരെ നിന്ന് സംസാരിക്കൂ… അകലം പാലിക്കൂ… അടുത്ത് വരാതിരിക്കൂ….. എന്നെ തൊടരുത്…” എന്നെല്ലാമാണ് ഗാനത്തിന്റെ വരികള്‍ പറയുന്നത്.

നിരവധിപ്പേരാണ് സെവാഗിന്റെ ട്വിറ്റിനോട് പ്രതികരിച്ചിരിക്കുന്നത്. എവിടെ നിന്നാണ് ഇത്തരം വീഡിയോകള്‍ താങ്കള്‍ കൊണ്ടുവരുന്നതെന്നും ചിലര്‍ ചോദിക്കുന്നുണ്ട്. ഏതായലും സന്ദര്‍ബത്തിനു യോജിച്ച ഗാനം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു