ദുബായില്‍ നിന്ന് കാസര്‍ഗോഡെത്തിയവര്‍ ഉടന്‍ തന്നെ അടുത്തുള്ള പിഎച്ച്‌സി കളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജില്ലാകളക്ടര്‍

single-img
20 March 2020

കാസര്‍ഗോഡ്: ദുബായില്‍ നിന്ന് കാസര്‍ഗോഡെത്തിയവക്ക് അടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശം. കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ ഡി സജിത് ബാബുവാണ് ഇക്കാര്യം ആവശ്യപ്പെട്ട് സന്ദേശം നല്‍കിയിരിക്കുന്നത്. ദുബായിയിലെ നെയ്ഫ് എന്ന പ്രദേശത്തുനിന്ന് കാസര്‍ഗോഡ് ജില്ലയിലേക്ക് എത്തിയിട്ടുള്ള മുഴുവന്‍ പേരും അടിയന്തരമായി അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ജില്ലയില്‍ ഒരാള്‍ക്ക് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചിരുന്നു.അതേ തുടര്‍ന്നാണ് നിര്‌ദേശങ്ങള്‍ കര്‍ശനമാക്കിയത്. അതേ സമയം രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ ജില്ലയിലെ കാസര്‍ഗോഡ് , മഞ്ചേശ്വരം മണ്ഡലങ്ങളിലെ എംഎല്‍എമാരെ നിരീക്ഷണത്തിലാക്കിയിരുന്നു.

എം സി കമറുദ്ദീന്‍, എന്‍ എ നെല്ലിക്കുന്ന് എന്നീ എംഎല്‍എമാരാണ് നിരീക്ഷണത്തിലുള്ളത്. കാസര്‍കോട് കോവിഡ് രോഗം സ്ഥിരീകരിച്ച ആളുമായി ഇവര്‍ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായി വ്യക്തമായതിനെതുടര്‍ന്നാണ് നിരീക്ഷണം ഏര്‍പ്പെടുത്തിയത്. കല്യാണ ചടങ്ങിലും പൊതുപരിപാടിയിലുമാണ് ഇവര്‍ പങ്കെടുത്തത്.