കൊറോണ മരണനിരക്കില്‍ ചൈനയെ മറികടന്ന് ഇറ്റലി; 24 മണിക്കൂറിനിടെ 427 മരണം

single-img
20 March 2020

ലണ്ടന്‍:ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് വ്യാപിക്കുകയാണ്. ചൈനയില്‍ ഉടലെടുത്ത വൈറസ് ബാധ ലോകരാജ്യങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു.കോറോണ ബാധയെത്തുടര്‍ന്നുണ്ടായ മരണനിരക്കില്‍ ഇപ്പോള്‍ ചൈനയെ മറികടന്നിരിക്കുകയാണ് ഇറ്റലി.

3248 പേരാണ് ചൈനയില്‍ ഇതുവരെ മരിച്ചതെന്ന് കണക്കുകള്‍ പറയുന്നു.ഇന്നാല്‍ ഇറ്റലിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 427 പേരാണ്.5322 പേര്‍ക്ക് രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രോഗബാധിതരുടെ എണ്ണം 41035 ആയി.അതിനിടെ 444ം പേര്‍ രോഗവിമുക്തരായി എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ലോകത്താകമാനമുള്ള രോഗികളുടെ എണ്ണം 2,40,565 ആണ്. കൊറോണ ബാധയെ തുടര്‍ന്ന് ഇന്നലെ മാത്രം മരിച്ചത് 1002 പേരാണ്. ജര്‍മ്മനി, ഫ്രാന്‍സ്, യുഎസ് എന്നിവിടങ്ങളില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 10,000 കടന്നു.

മരണ നിരക്ക് കൂടുന്ന സാഹചര്യത്തില്‍ കടുത്ത ജാഗ്രതയിലാണ് ഇറ്റലി സര്‍ക്കാരും ജനങ്ങളും. വൈറസ് ബാധയെ പ്രതിരോധിക്കുന്നതിനുള്ള നടപടികള്‍ ഇപ്പോഴും തുടരുകയാണ്. യാത്രവിലക്കും മറ്റും ഏര്‍പെടുത്തി വൈറസ് വ്യാപനം തടയുന്നതിനുള്ള കഠിന പരിശേരമത്തിലാണ് ഭരണകൂടം.