മധ്യപ്രദേശില്‍ വെള്ളിയാഴ്ച തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണം: സുപ്രീം കോടതി

single-img
19 March 2020

കോൺഗ്രസ് രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന മധ്യപ്രദേശില്‍ വെള്ളിയാഴ്ച തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി ഉത്തരവ്. നിയമസഭയിൽ സർക്കാർ വിശ്വാസ വോട്ടെടുപ്പ് നിയമപ്രകാരം തന്നെ നടത്തണമെന്നും വോട്ടെടുപ്പ് ചിത്രീകരിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ നല്‍കിയ ഹർജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. കോണ്‍ഗ്രസ് നേതാവായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ രാജിവെക്കുകയും ബിജെപിയിലേക്ക് മാറുകയും ചെയ്തതിനൊപ്പം സിന്ധ്യയെ പിന്തുണയ്ക്കുന്ന 22 എംഎല്‍എമാരും രാജിവെച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാരില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ആവശ്യം ശക്തമായത്.