വിമത എംഎല്‍എമാരുടെ രാജി; മധ്യപ്രദേശില്‍ തീരുമാനം സ്പീക്കര്‍ക്ക് വിട്ട് സുപ്രീംകോടതി

single-img
18 March 2020

മധ്യപ്രദേശില്‍ കോൺഗ്രസിൽ നിന്നും ഭിന്നിച്ച വിമത എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ അവസാന തീരുമാനം നിയമസഭാ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി. രാജിവെച്ച എംഎൽഎമാർ ഉപതെരഞ്ഞെടുപ്പിനെ നേരിടണമെന്നും അതിനുശേഷം നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ് നടത്താമെന്നും കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍ അറിയിച്ചു. ഹർജിയിൽ വാദം കേൾക്കൽ ഇനി വ്യാഴാഴ്ച തുടരും.

രാജ്യത്തിന്റെ ഭരണഘടനയെ വഞ്ചിച്ചിരിക്കുകയാണ് ബിജ.പിയെന്നും ഭരണഘടനാപരമായ ധാര്‍മ്മികതയെ അവര്‍ നശിപ്പിക്കുകയാണെന്നും കോണ്‍ഗ്രസിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ദുഷ്യന്ത് ദവെ കോടതിയിൽ പറഞ്ഞു.. അതേപോലെ തന്നെ 22 വിമതര്‍ക്ക് അവരുടെ നിയമസഭാ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് സഭയില്‍ എത്തുന്നതിന് സാധിക്കാത്ത പക്ഷം സർക്കാരിന് വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ കഴിയില്ലെന്നുംഅദ്ദേഹം കോടതിയെ അറിയിച്ചു.

പക്ഷെ ഈ വാദത്തെ എതിര്‍ത്ത് മുന്‍ അറ്റോര്‍ണി ജനററും ബിജെപിക്ക് വേണ്ടി ഹാജരായ അഭിഭാഷകനുമായ മുകുള്‍ രോഹ്തഗി രംഗത്തെത്തി. തികച്ചുംഅടിസ്ഥാന രഹിതമായ വാദങ്ങളിലൂടെ വിശ്വാസവോട്ടെടുപ്പ് സംസ്ഥാനത്തിൽ നീട്ടിക്കൊണ്ടുപോകാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.