ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്: ഏഴ് വയസുള്ള ഇന്ത്യന്‍ ബാലന് സമ്മാനം ഏഴു കോടി രൂപ

single-img
17 March 2020

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഭാഗ്യം തുണച്ചത് ഏഴ് വയസുള്ള ഇന്ത്യന്‍ ബാലനെ. സമ്മാനമായ ഏഴു കോടിയിലേറെ രൂപ (10 ലക്ഷം യുഎസ് ഡോളർ) പിതാവ് ആദ്യമായി എടുത്ത നറുക്കെടുപ്പ് ടിക്കറ്റിന് അജ്മാനിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി കനകരാജിന്റെ മകൻ ഒന്നാം ക്ലാസ് വിദ്യാർത്ഥി കപിൽരാജിനാണ് ലഭിച്ചത്.

പിതാവ് മകനായ കപില്‍ രാജിന്റെ പേരില്‍ ഫെബ്രുവരി 21ന് എടുത്ത 317 സീരീസിലെ 4234 നമ്പർ ടിക്കറ്റിനാണ് സമ്മാനം. 27 വർഷമായി അജ്മാനിൽ താമസിക്കുന്ന കനകരാജും കുടുംബവും അവിടെ ഫർണിച്ചർ ബിസിനസ് നടത്തിവരികയാണ്. സമ്മാനമായി ലഭിക്കുന്ന തുകയിലൂടെ തന്റെ ബിസിനസ് കൂടുതൽ വിപുലീകരിക്കുകയും മകന്റെ വിദ്യാഭ്യാസത്തിനായും ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കനകരാജ് ചെന്നൈയിലേയ്ക്ക് നടത്തിയ ബിസിനസ് യാത്രയ്ക്കിടെ അവസാന നിമിഷമാണ് മകന്റെ പേരില്‍ ടിക്കറ്റെടുത്തത്. തന്റെ ആ പ്രവൃത്തി ഭാഗ്യം കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ചതേയല്ല എന്ന്അദ്ദേഹം പറയുന്നു.