901 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് ബഹ്‌റൈൻ ഭരണാധികാരി

single-img
14 March 2020

കൊറോണ വൈറസ് പടരുന്നതിന് തുടർന്ന് ബഹ്‌റൈനില്‍ 901 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്. രാജ്യത്തിന്റെ ഭരണാധികാരി ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫയാണ് തടവുകാരെ മോചിപ്പിക്കാനുള്ള ഉത്തരവിട്ടത്. ഈ കൂട്ടത്തിൽ സ്ത്രീകളും യുവാക്കളും അതോടൊപ്പം പ്രത്യേക പരിഗണന ആവശ്യമായ രോഗികളും ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

അടുത്ത ഘട്ടമായി ജയിൽ വാസത്തിൽ പകുതി ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ 585 പേരെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റാനും പരിശീലന പദ്ധതികളില്‍ പങ്കെടുപ്പിക്കാനും നിര്‍ദേശമുണ്ട്. കുറ്റം ചെയ്യുന്നവരെ ഇനിമുതൽ ജയിലിലടയ്ക്കുന്നതിന് പകരം രാജ്യത്ത് ക്രിയാത്മകമായ മറ്റ് ശിക്ഷകള്‍ നടപ്പാക്കി വരികയാണ് ലക്ഷ്യം. ഭരണാധികാരി കൈക്കൊണ്ട ഈ പുതിയ തീരുമാനത്തെ മനുഷ്യാവകാശ സംഘടനകളും വിവിധ മേഖലകളിലുള്ള പ്രമുഖരും പ്രശംസിച്ചിട്ടുണ്ട്.