‘പന്ത് തിരഞ്ഞ് കണ്ടു പിടിച്ചു കൊണ്ടു വന്നാൽ എറിഞ്ഞു തരും’; കൗതുകമായി കൊറോണ കാലത്തെ ക്രിക്കറ്റ് മത്സരം

single-img
14 March 2020

സിഡ്നി: നാട്ടിൻപുറത്തെ വയലിലും സ്​കൂൾ​ മൈതാനത്തും അരങ്ങേറുന്ന ക്രിക്കറ്റ്​ മത്സരങ്ങളിൽ പന്ത്​ തിരയാൻ പോകുന്നതും കിട്ടാതിരിക്കുന്നതും പതിവ്​ കാഴ്​ചയാണ്​. പന്ത് കണ്ട് പിടിച്ച് കിട്ടിയാൽ അടിത്ത ബോളെറിയും ഇല്ലെങ്കിൽ കളി നിർ ത്തിപോകും. ഇതിപ്പോ അന്താരാഷട്ര മത്സരത്തിൽ കളി നിർത്തി പോകാനും പറ്റില്ല. ഓസ്ട്രേലിയ ന്യൂസിലാന്‍റ് ആദ്യ എകദിനത്തിൽ ശരിക്കും പണികിട്ടിയത് ന്യൂസിലാന്‍റ് ഓസ്ട്രേലിയന്‍ താരങ്ങള്‍ക്ക് തന്നെയാണ്. അടിച്ച ബോളുകള്‍ താരങ്ങള്‍ തന്നെ തിരഞ്ഞ് കണ്ടുപിടിക്കേണ്ട അവസ്ഥയായിരുന്നു മത്സരത്തില്‍.

കാണികള്‍ ഇല്ലാതെ സിഡ്നി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിനിടെ ബാറ്റ്സ്മാൻമാർ പറത്തുന്ന പടുകൂറ്റൻ സിക്സറുകൾക്കു ശേഷം പന്തു തിരിച്ചെടുക്കാൻ താരങ്ങൾ തന്നെ ഗ്യാലറിയിലേക്കു പോകേണ്ട അവസ്ഥയായിരുന്നു . ഗ്യാലറിയിലെ ആളൊഴിഞ്ഞ കസേരകൾക്കിടയിൽ പന്തു തിരയുന്ന താരങ്ങളുടെ ചിത്രങ്ങളും വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

കൊവിഡ് 19 പശ്ചാത്തലത്തിൽ സിഡ്​നി സ്​റ്റേഡിയത്തിലെ ആളൊഴിഞ്ഞ ഗാലറിയിൽ അ​​​​രങ്ങേറിയ​​ ആസ്​ട്രേലിയ-ന്യൂസിലൻഡ്​ ഏകദിന മത്സരത്തിലാണ്​ അത്യപൂർവ്വ കാഴ്​ചകൾ ​ദൃശ്യമായത്​. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഓസീസിന്‍റെ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് നിലംതൊടാതെ ഗാലറിയിലെത്തിച്ച പന്തിനായി കസേരകൾക്കിടയിൽ തിരയുന്ന ന്യൂസീലൻ‍ഡ് താരം ലോക്കി ഫെർഗൂസന്‍റെ വീഡിയോ ആണ് ഏറെ വൈറലാകുന്നത്. ഓസീസ് ഇന്നിങ്സിലെ 18–ാം ഓവറിലായിരുന്നു ഫിഞ്ചിന്‍റെ സിക്സ്. സംഭവം. ഇഷ് സോധിയുടെ ഓവറിലെ ആദ്യ പന്താണ് ഫിഞ്ച് സ്കിസ് പറത്തിയത്.

ആളില്ലാ കസേരകൾക്കിടയിലാണ് സിക്സ് പതിച്ചത്. ഗ്യാലറിക്കും മൈതാനത്തിനുമിടയിലെ ബാരിക്കേഡും ചാടിക്കടന്ന് പന്തെടുക്കുകയായിരുന്നു ഫെർഗൂസൻ . ഇതിന്‍റെ വീഡിയോ ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡിന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയാണ് പുറത്ത് വിട്ടത്. ഇതുപോലെ തന്നെ ന്യൂസിലൻഡ് ഇന്നിങ്സിനിടെ ജിമ്മി നീഷം ഗാലറിയിലെത്തിച്ച പന്തു തപ്പുന്ന ഓസീസ് താരം ആഷ്ടൺ ആഗറിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായി. മത്സരം ആതിഥേയരായ ഓസീസ് 71 റൺസിന് ജയിച്ചു