കൊറോണ ഭീതിയില്‍ സിനിമാ ലോകം റിലീസുകൾ മാറ്റുന്നു, ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് 9ന്റെ റിലീസ് ഒരു വര്‍ഷം കഴിഞ്ഞ്

single-img
13 March 2020

കൊറോണ രോഗത്തിന്റെ ആശങ്കയിലാണ് ലോകമെങ്ങും. കൊവിഡ് 19 ലോകരാജ്യങ്ങളെ പിടിച്ചുകുലുക്കുന്നത് തുടരുമ്പോൾ സിനിമാ വിപണിക്കും കനത്ത തിരിച്ചടികളാണ് നേരിടേണ്ടി വരുന്നത്. തിയറ്റുകൾ മുഴുവൻ അടച്ചിട്ട അവസ്ഥ. കോടിക്കണക്കിനു രൂപയുടെ ബിസിനസ് ലക്ഷ്യമാക്കി വരുന്ന സിനിമകളുടെ റിലീസ് മാറ്റുകയെ നഷ്ടങ്ങളുടെ കണക്കെടുപ്പിൽ നിന്ന് രക്ഷനേടാനുള്ള ഏക പോംവഴി.

കൊറോണയെ തുടര്‍ന്ന് ചില സിനിമകളുടെ റിലീസും മാറ്റിവെച്ചതാണ് സിനിമാ ലോകത്ത് നിന്നുള്ള വാര്‍ത്ത.നിരവധി ഹോളിവുഡ് ചിത്രങ്ങളാണ് റിലീസ് മാറ്റിവെച്ചതായി അറിയിച്ചത്. ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് 9, എ ക്വയറ്റ് പ്ലേസ് 2, ജെയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈ, ദ് ന്യൂ മൂട്ടന്‍റ്സ്, പീറ്റർ റാബിറ്റ് 2, മുളാൻ എന്നീ ചിത്രങ്ങളുടെ റിലീസ് ആണ് മാറ്റിയത്. ബ്രഹ്മാണ്ഡ ചിത്രമായ ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് 9 റിലീസ് ഒരു വർഷത്തേയ്ക്ക് നീട്ടാനാണ് യൂണിവേഴ്‍സൽ സ്റ്റുഡിയോസ് തീരുമാനിച്ചിരിക്കുന്നത്. ഈ വർഷം മെയ് 22നായിരുന്നു റിലീസ് പ്രഖ്യാപിച്ചിരുന്നത്. പുതിയ റിലീസ് അടുത്ത വർഷം ഏപ്രിൽ 2 നാണ്.

കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിൽ എഴുപതിനായിരം തിയറ്ററുകളാണ് അടഞ്ഞുകിടക്കുന്നത്. സൗത്ത് കൊറിയ, ഇറ്റലി, സിംഗപ്പൂർ, അമേരിക്ക, ഓസ്ട്രേലിയ എന്നിവടങ്ങളിലും സമാനമായ അന്തരീക്ഷമാണ്. ആഗോള കല‌ക്‌ഷനെ ബാധിക്കുമെന്ന ഭീതിയാണ് റിലീസ് നീട്ടാൻ കാരണം.

റിലീസ് മാറ്റിയ ചിത്രങ്ങൾ പുതിയ റിലീസ് തിയതി
ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് 9 ഏപ്രിൽ 2, 2021
എ ക്വയറ്റ് പ്ലേസ് ll പുതിയ തിയതി പ്രഖ്യാപിച്ചിട്ടില്ല
നോ ടൈം ടു ഡൈ നവംബർ 25, 2020
ദ് ന്യൂ മൂട്ടന്‍റ്സ് പുതിയ തിയതി പ്രഖ്യാപിച്ചിട്ടില്ല
പീറ്റർ റാബിറ്റ് 2 ആഗസ്റ്റ് 7, 2020
മുളാൻ പുതിയ തിയതി പ്രഖ്യാപിച്ചിട്ടില്ല
ആൻഡ്‌ലേർസ് പുതിയ തിയതി പ്രഖ്യാപിച്ചിട്ടില്ല