കൊറോണ: കേന്ദ്രമന്ത്രിമാര്‍ വിദേശയാത്രക്കള്‍ പരമാവധി ഒഴിവാക്കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം

single-img
12 March 2020

ലോകമാകെ കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രിമാര്‍ വിദേശയാത്രക്കള്‍ പരമാവധി ഒഴിവാക്കണം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശിച്ചു. അടിയന്തിര സാഹചര്യത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത യാത്രകള്‍ അല്ലാതെ ഒരു വിദേശയാത്രയും ജനങ്ങളും നടത്താന്‍ പാടില്ലെന്നും അദ്ദേഹം അറിയിച്ചു. അതേപോലെ തന്നെ ധാരാളം ആളുകള്‍ ഒരുമിച്ച് കൂടുന്ന സാഹചര്യം ഇല്ലാതാക്കണമെന്നും, പൊതുപരിപാടികള്‍ താല്‍കാലം വേണ്ടെന്ന് വക്കണമെന്നും മോദി പറഞ്ഞു.

നിലവില്‍ ആരും ഭയക്കേണ്ട സാഹചര്യമില്ലെന്നും മുന്‍കരുതലുകളാണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ സാഹചര്യങ്ങളെ സംബന്ധിച്ച് സര്‍ക്കാരിന് ബോധ്യമുണ്ട്. കേന്ദ്രസര്‍ക്കാറിലെ വിവിധ മന്ത്രാലയങ്ങളും സംസ്ഥാനങ്ങളും സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ്. വിവിധ രാജ്യങ്ങളിലേക്കുള്ള വിസ റദ്ദാക്കുന്നതുള്‍പ്പടെയുള്ള നടപടികളിലേക്ക് കേന്ദ്രസര്‍ക്കാര്‍ നീങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ഇന്ത്യയിലെ കൊറോണ ബാധിതരുടെ എണ്ണം 73 ആയി ഉയര്‍ന്നു.