വിവരക്കേട് എഴുന്നള്ളിക്കാതെ ഒന്നു മിണ്ടാതിരിക്കാമോ?: സെൻകുമാറിനും മുരളീധരനും ഡോക്ടറുടെ മറുപടി

single-img
11 March 2020

ടിപി സെൻകുമാറിനും കെ മുരളീധരനുമെതിരെ ഡോ. നെല്‍സണ്‍ ജോസഫ് രംഗത്ത്. കേരളത്തില്‍ ചൂട് കൂടിയ കാലാവസ്ഥ ആയതിനാല്‍ കൊറോണ വൈറസ് വ്യാപിക്കില്ലെന്ന് മുന്‍ ഡിജിപിയും ബിജെപി നേതാവുമായ ടിപി സെന്‍കുമാറും കെ മുരളീധരന്‍ എംപിയും പറഞ്ഞിരുന്നു. മുപ്പത് ഡിഗ്രീ സെല്‍ഷ്യസ് ചൂടില്‍ കൊറോണാ വൈറസ് പകരില്ലെന്നും നശിച്ചു പോകുമെന്നുമായിരുന്നു പറഞ്ഞത്. 

ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. നെല്‍സണ്‍ ജോസഫ്. ലോകത്ത് നൂറിലധികം രാജ്യങ്ങളില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അതില്‍ ചൂട് കൂടിയ രാജ്യങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. ഇന്ത്യയിലും ലോക്കല്‍ ട്രാന്‍സ്മിഷന്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അപ്പൊ ഈ മുപ്പത് ഡിഗ്രി വാദമൊക്കെ എടുത്ത് തോട്ടിലിടേണ്ടതാണ്. 

ശാസ്ത്രീയമായിട്ട് തെളിയിക്കാത്ത കാര്യങ്ങള്‍ എല്ലാം വ്യാജ സന്ദേശമായിട്ടേ കണക്കാക്കാനാവൂ. അറിവില്ലാത്ത കാര്യങ്ങളില്‍ അഭിപ്രായം പറയുന്നതില്‍ നിന്ന് രാഷ്ട്രീയക്കാര്‍ വിട്ടുനില്‍ക്കണമെന്നും നെല്‍സണ്‍ ജോസഫ് പറയുന്നു. 

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം: 

വിവരക്കേട് പറയരുത്.

മനസിലാക്കിയിടത്തോളം എന്നാണു പറയുന്നത്. മനസിലാക്കിയത് തെറ്റാണ്.

ലോകത്ത് നൂറിലധികം രാജ്യങ്ങളില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അതില്‍ ചൂട് കൂടിയ രാജ്യങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്.

ഇന്ത്യയിലും ലോക്കല്‍ ട്രാന്‍സ്മിഷന്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അപ്പൊ ഈ മുപ്പത് ഡിഗ്രി വാദമൊക്കെ എടുത്ത് തോട്ടിലിടേണ്ടതാണ്

ശാസ്ത്രീയമായിട്ട് തെളിയിക്കാത്ത കാര്യങ്ങള്‍ എല്ലാം വ്യാജ സന്ദേശമായിട്ടേ കണക്കാക്കാനാവൂ. അറിവില്ലാത്ത കാര്യങ്ങളില്‍ അഭിപ്രായം പറയുന്നതില്‍ നിന്ന് രാഷ്ട്രീയക്കാര്‍ വിട്ടുനില്‍ക്കണം.

പിന്നെ എം.പി അറിയേണ്ട ഒരു കാര്യമുണ്ട്.

ആദ്യത്തെ കൊറോണ പടരാതിരുന്നത് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം ഒരു വലിയ വിഭാഗം ജനങ്ങള്‍ പൂര്‍ണ്ണമായി അനുസരിച്ചതുകൊണ്ടുകൂടിയാണ്.

അതില്‍ കോണ്‍ഗ്രസുകാരടക്കം എല്ലാ രാഷ്ട്രീയവുമുള്ളവരുണ്ടാവും. അവര്‍ക്കിട്ട് കൊഞ്ഞനം കുത്തരുത്

അറിയില്ലെങ്കില്‍ ഒന്നുകില്‍ പഠിക്കണം. അല്ലെങ്കില്‍ മിണ്ടാതിരിക്കണം. അത് മുരളീധരന്‍ എം.പി ആയാലും സെന്‍ കുമാറായാലും