വൈറസ് ബാധിതരെ തിരിച്ചറിയുക പ്രധാനം; വൈറസ് ടെസ്റ്റ് കിറ്റിന് ബിൽഗേറ്റ്സ് നൽകിയത് 37 കോടി

single-img
10 March 2020

ചെെനയിൽ നിന്നും പൊട്ടിപുറപ്പെട്ട കൊവിഡ് വെെറസ് ലോകത്തെ തന്നെ ഭീതിയിൽ നിർത്തിയിരിക്കുകയാണ്. അമേരിക്കയിലും കൊറോണ വൈറസ് കേസുകൾ ദിനംപ്രതി വർധിച്ചുവരികയാണ്. വാഷിങ്ടൺ ആരോഗ്യവകുപ്പ് റിപ്പോർട്ട് പ്രകാരം 136 പേർക്കെങ്കിലും വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. വാഷിങ്ടണിലെ സിയാറ്റിൽ നഗരത്തിൽ മരണസംഖ്യ ഇതി 19 ആയി. കൊവിഡ് 19 കേസുകൾ വർധിക്കുമ്പോൾ വീട്ടിൽ തന്നെ കൊറോണ വൈറസ് ടെസ്റ്റ് കിറ്റുകൾ ലഭ്യമാക്കുന്നതിന് 5 ദശലക്ഷം ഡോളർ (ഏകദേശം 37 കോടി) വിലമതിക്കുന്ന ഒരു പ്രോജക്ടിനു ബിൽ, മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ ഫണ്ട് നൽകി.

ഈ കിറ്റുകൾ ഉപയോഗിച്ച് ഓരോ ദിവസവും ആയിരക്കണക്കിന് ടെസ്റ്റുകൾ പ്രോസസ്സ് ചെയ്യാം എന്നതാണ് പ്രധാന ലക്ഷ്യം. ഈ കിറ്റുകൾ ഉപയോഗിച്ച് ആളുകളുടെ മൂക്കിലെ ശ്രവങ്ങളുടെ സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി അയയ്ക്കുകയാണ് ചെയ്യുന്നത്. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ഫലങ്ങൾ പുറത്തുവിടാനാകുമെന്നതാണ് പരിശോധന രീതി.

കൊറോണ വൈറസ് വന്ന വഴി കൃത്യമായി മനസ്സിലാക്കാൻ രോഗബാധിതരായ ആളുകൾ അവരുടെ സ്ഥലവും യാത്രാ ചരിത്രവും ചോദ്യാവലിയിൽ പൂരിപ്പിച്ചു നൽകേണ്ടതുണ്ട്.ഈ ടെസ്റ്റിങ് രീതി ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും പരീക്ഷിക്കുകയും പ്രവർത്തിക്കുകയും ചെയ്തതാണ്. വൈറസ് പോസിറ്റീവ് ആയ ആളുകളെ തിരിച്ചറിയുക എന്നത് പ്രധാനപ്പെട്ടതാണ്. കോവിഡ്-19 നെതിരെ പോരാടുന്നതിന് ബില്ലും മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനും നേര്ത്തെ 100 ദശലക്ഷം ഡോളർ നൽകിയിരുന്നു.