പാലാരിവട്ടം അഴിമതി; വികെ ഇബ്രാഹിംകുഞ്ഞിനെ പ്രതിചേര്‍ത്തു

single-img
9 March 2020

എറണാകുളം ജില്ലയിലെ പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രിയായ വികെ ഇബ്രാഹിംകുഞ്ഞിനെ പ്രതിചേര്‍ത്ത് കോടതിയില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നിലവിൽ ഇബ്രാഹിംകുഞ്ഞിന്റെ ആലുവയിലെ വസതിയില്‍ വിജിലന്‍സ് റെയ്ഡ് തുടരുകയാണ്.

മുൻപേ തന്നെ കേസുമായി ബന്ധപ്പെട്ട് വികെ.ഇബ്രാഹിംകുഞ്ഞിന്റെ മൊഴിയില്‍ വ്യക്തത വരുത്തുന്നതിനായി വിജിലന്‍സ് മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി സൂരജിനെ വീണ്ടും വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. ഈ ചോദ്യം ചെയ്യലിലും പാലാരിവട്ടം മേല്‍പ്പാലവുമായി ബന്ധപ്പെട്ട ഉത്തരവുകള്‍ ഇബ്രാഹിംകുഞ്ഞിന്റെ അറിവോടെയെന്ന് സൂരജ് ആവര്‍ത്തിച്ചിരുന്നു.