ഏഷ്യാനെറ്റ് ന്യൂസ്​​ ക്ഷമ ചോദിച്ചതിനെ തുടര്‍ന്നും ഇരട്ടനീതി വേണ്ടെന്ന് കരുതി മീഡിയവണ്ണിന്റെയും​ വിലക്ക്​ പിൻവലിച്ചു: വി മുരളീധരൻ

single-img
7 March 2020

മലയാള വാര്‍ത്താ ചാനലുകളായ മീഡിയവണി​നും ഏഷ്യാനെറ്റ്​ ന്യൂസിനും ഏർപ്പെടുത്തിയ വിലക്ക്​ പിൻവലിച്ചതിൽ പ്രതികരണവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. രാജ്യത്തെ നിയമങ്ങൾ പാലിക്കാത്തതിനാലും വസ്​തുതാ വിരുദ്ധമായ കാര്യങ്ങൾ റിപ്പോർട്ട്​ ചെയ്​തതിനുമാണ്​ ചാനലുകൾ​ക്ക്​ വിലക്ക്​ ഏർപ്പെടുത്തിയത്​. ഇപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസ്​​ ക്ഷമചോദിച്ചതിനെ തുടർന്ന്​ വിലക്ക്​ പിൻവലിച്ചു. അതേസമയം ഒരേ വിഷയത്തിൽ രണ്ട്​ ശിക്ഷ നൽകാൻ കഴിയില്ലെന്നതുകൊണ്ടാണ്​ മീഡിയവണി​​​ന്‍റെ വിലക്ക്​ പിൻവലിച്ചതെന്നും വി.മുരളീധരൻ പ്രതികരിച്ചു.

ജനരോക്ഷം ഭയന്നാണ്​ വിലക്ക്​ പിൻവലിച്ചതെന്ന മീഡിയവൺ ഡയറക്​ടറുടെ വാദം പല്ലി ഉത്തരം താങ്ങുന്നു എന്ന്​ പറയുംപോലെയാണെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു​. മാധ്യമങ്ങളുടെ സ്വാതന്ത്ര്യമെന്ന മൂല്യത്തിനായി ജയിലിൽ കിടന്നവരാണ്​ ബിജെപി നേതാക്കൾ. ഇവിടെ രാജ്യത്തെ നിയമം അനുസരിക്കാൻ മാധ്യമങ്ങളും ബാധ്യസ്ഥരാണ്​.

ആര്‍ക്കും ആർഎസ്​എസിനെതിരായി വാർത്തകൾ നൽകാം. പക്ഷെ വിദ്വേഷം വമിപ്പിക്കുന്ന രീതിയിൽ വാർത്ത നൽകാൻ പാടില്ല. ജയ് ​​ശ്രീരാം വിളിക്കാത്തതിനാൽ മര്‍ദ്ദിച്ചു, പള്ളികൾ പൊളിച്ചു തുടങ്ങിയ വാർത്തകൾ വസ്​തുതാ വിരുദ്ധമായി കൊടുത്തതാണ്​ പ്രശ്​നമെന്നും വി മുരളീധരൻ അഭിപ്രായപ്പെട്ടു.