കുവൈത്ത് ദിനാര്‍ 239, സൗദി റിയാല്‍ 19.50, യുഎഇ ദിര്‍ഹം 20: പക്ഷേ സന്തോഷമില്ലാതെ പ്രവാസികൾ

single-img
5 March 2020

ഇന്ത്യയിൽ കൊറോണ വൈറസ് ബാധ രാജ്യത്തും പിടിമുറുക്കിയ പശ്ചാത്തലത്തിൽ രൂപയുടെ മൂല്യം വലിയ രീതിയിൽ ഇടിയുന്നു.  ഡോളറിനെതിരെ 75 രൂപ എന്ന നിലയിലേക്കാണ് വിനിമയ നിരക്ക് ഉഉയർന്നത്. അതേസമയം രൂപയുടെ മൂല്യശോഷണം ​ഗൾഫിലെ പ്രവാസികൾക്ക് ​ഗുണകരമാകുകയാണെങ്കിലും ഗൾഫ് രാജ്യങ്ങളിൽ കൊറോണ പടർന്നു പിടിക്കുന്നതിൻ്റെ അടിസ്ഥാനത്തിൽ അത് എത്രകാലത്തേക്കാണെന്നുള്ളത് പ്രതിസന്ധി വരുത്തിവച്ചിരിക്കുകയാണ്. 

 നാട്ടിലേക്ക് പ്രവാസികൾ പണം അയക്കുന്നത് വർധിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ​ഗൾഫ് കറൻസികളുമായുളള വിനിമനിരക്കിൽ രൂപയ്ക്ക് വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 190 രൂപയ്ക്ക് മുകളിലാണ് ഒരു ഒമാൻ റിയാലുമായുളള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക്. പ്രവാസികള്‍ ഏറ്റവുമധികം ഉളള രാജ്യങ്ങളില്‍ ഒന്നായ യുഎഇയുടെ കറന്‍സിയായ ദിര്‍ഹത്തിന്റെ മൂല്യവും ഉയര്‍ന്നിരിക്കുകയാണ്. രണ്ടുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് എത്തിയിരിക്കുന്നത്. അതായത് ഒരു യുഎഇ ദിര്‍ഹത്തിന് 20 രൂപ നല്‍കണം. 

സൗദി റിയാല്‍ 19.50, കുവൈത്ത് ദിനാര്‍ 239 എന്നിങ്ങനെയാണ് ഗള്‍ഫ് മേഖലയില്‍ നിന്നുളള മറ്റു പ്രധാനപ്പെട്ട നിരക്കുകള്‍. മറ്റു ഗള്‍ഫ് കറന്‍സികളെ അപേക്ഷിച്ച് ഏറ്റവുമധികം മൂല്യമുളള കുവൈത്ത് ദിനാറിൻ്റെ ഒരു കറന്‍സിക്ക് 239 രൂപ നല്‍കണമെന്നുള്ള അവസരം  പ്രയോജനപ്പെടുത്തുകയാണ് പ്രവാസികള്‍.

കൊ​റോ​ണ വൈ​റ​സ് ബാ​ധ ലോ​ക സാ​മ്പ​ത്തി​ക വ്യ​വ​സ്ഥ​യെ പി​ടി​ച്ച് കു​ലു​ക്കു​ന്നു​ണ്ട്. ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ക​യ​റ്റു​മ​തി രാ​ജ്യ​മാ​യ ചൈ​ന​യി​ലെ ക​യ​റ്റു​മ​തി​യെ വൈ​റ​സ് സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. ക​യ​റ്റു​മ​തി കു​റ​ഞ്ഞ​തോ​ടെ ഉ​ൽ​പാ​ദ​ന​ത്തി​ലും വ​ൻ കു​റ​വാ​ണു​ണ്ടാ​യ​ത്. മ​റ്റ് നി​ര​വ​ധി രാ​ജ്യ​ങ്ങ​ളു​ടെ ക​യ​റ്റു​മ​തി​യെ​യും കൊ​റോ​ണ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്.

സൗദി അറേബ്യ ഏറ്റവുമധികം വിദേശ നാണ്യം ലഭിക്കുന്ന ഉംറ പോലുള്ള ചടങ്ങുകൾ നിർത്തി വച്ചിരിക്കുകയാണ്. ഗൾഫ് രാജ്യങ്ങളിൽ കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ജോലി സ്ഥിരതയും മറ്റും പ്രവാസികൾക്ക് ആശങ്ക ഉയർത്തുന്നുണ്ട്. കൂ​ടു​ത​ൽ ന​ല്ല നി​ര​ക്കി​നാ​യി കാ​ത്തി​രി​ക്കു​ന്ന​ പ്രവാസികൾ ​ഗൾഫ് മേഖലയിൽ നി​ര​വ​ധിയുണ്ട്. അഎന്നാൽ കാത്തിരിപ്പ് അവസാനിപ്പിച്ച് ഇന്നത്തെ സാഹചര്യം പ്രയോജനപ്പെടുത്താനാണ് സാമ്പത്തിക രംഗത്തെ പ്രമുഖർ മുന്നറിയിപ്പ് നൽകുന്നത്. 

ഗൾഫ് രാജ്യങ്ങളുടെ അവസ്ഥ കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ എന്തു സം​ഭ​വി​ക്കു​ക​യെ​ന്ന് പ്ര​വ​ചി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും വ​ൻ മാ​ന്ദ്യ​ത്തി​ന് കാ​ര​ണ​മാ​വു​മെ​ന്നും വി​ദ​ഗ്​​ധ​ർ  പ​റ​യു​ന്നു. മൊ​ത്തം ഉ​ൽ​പാ​ദ​ന​വും ക​യ​റ്റു​മ​തി​യും കു​റ​യുമ്പാ​ഴും എ​ണ്ണ വി​ല കു​റ​യു​ന്നു എ​ന്ന ആ​ശ്വാ​സം മാ​ത്ര​മാ​ണ് ഇ​ന്ത്യ അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ൾ​ക്കു​ള്ള​ത്. മൊ​ത്തം സാ​മ്പ​ത്തി​ക വ്യ​വ​സ്ഥ​ക​ൾ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​മ്പാ​ൾ ഏ​റ്റ​വും ന​ല്ല നിക്ഷ​പ​മാ​യി സ്വ​ർ​ണം ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത് സ്വ​ർ​ണ​വി​ല കൂ​ടാ​നും കാ​ര​ണ​മാ​ക്കി​യി​ട്ടു​ണ്ട്.