കൊവിഡ്19 ; അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം രണ്ടായി,യൂറോപ്പിലും ഗള്‍ഫ് രാജ്യങ്ങളിലും വൈറസ് പടരുന്നു

single-img
2 March 2020

വാഷിംഗ്ടണ്‍: അമേരിക്കയില്‍ കൊവിഡ് 19 (കൊറോണ) ബാധയെ തുടര്‍ന്ന് ഒരാള്‍കൂടി മരിച്ചു. വൈറസ് ബാധയെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന എഴുപതുകാരനാണ് മരണപ്പെട്ടത്. ഇതോടെ അമേരിക്കയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി.

മരണസംഖ്യ ഉയര്‍ന്ന സാഹചര്യത്തില്‍ നീരീക്ഷണങ്ങള്‍ കര്‍ശനമാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.ഇറ്റലി, ദക്ഷിണ കൊറിയ, തുടങ്ങിയെ രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ കര്‍ശനമായ നിരീക്ഷണങ്ങള്‍ക്കും പരിശോധനകള്‍ക്കും വിധേയരാക്കുമെന്നും ട്രംപ് പറഞ്ഞു.

അതേസമയം യൂറോപ്പിലും ഗള്‍ഫ് രാജ്യങ്ങളിലും കൊറോണ പടരുകയാണ്.ഇറാനില്‍ മരണസംഖ്യ 54 നാലായി.കഴിഞ്ഞ ദിവസം മാത്രം 11 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്.ഇറ്റലിയില്‍ 34 പേരും ദക്ഷിണ കൊറിയയില്‍ 21 പേരും രോഗം ബാധിച്ച് മരിച്ചു.ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലും, സ്‌കോട്ട് ലാന്റിലും, ചെക്ക് റിപ്പബ്ലികിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.