സാമ്‌നയുടെ പുതിയ എഡിറ്ററായി ഉദ്ധവ് ഠാക്കറെയുടെ ഭാര്യ

single-img
1 March 2020

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേനയുടെ മുതിര്‍ന്ന നേതാവുമായ ഉദ്ധവ് ഠാക്കറെയുടെ ഭാര്യ രശ്മി ഠാക്കറെയെ ശിവസേനാ മുഖപത്രമായ സാമ്‌നയുടെ എഡിറ്റര്‍ പദവിയില്‍ നിയമിച്ചു.

സാമ്‌നയും ദൊപഹര്‍ കാ സാമ്‌നയുമാണ് ശിവസേനയുടെ പ്രധാന പ്രസിദ്ധീകരണങ്ങള്‍. പ്രബോധൻ പ്രകാശൻ എന്ന പ്രസാധക കമ്പനിയാണ് ഇവ പ്രസിദ്ധീകരിക്കുന്നത്.

പ്രബോധൻ പ്രകാശൻ ഗ്രൂപ്പിന്റെ പ്രസാധകനായ രാജേന്ദ്ര എം ഭഗവത് ആണ് രശ്മി ഠാക്കറെയുടെ സ്ഥാനാരോഹണം പത്രത്തിലൂടെ അറിയിച്ചത്.

1983-ലാണ് സാംന സ്ഥാപിക്കുന്നത്. സാംനയുടെ ഹിന്ദി എഡിഷന്യാ ദൊപഹർ കാ സാംന ആരംഭിക്കുന്നത് 1993-ലായിരുന്നു. ബാൽ ഠാക്കറെ ആയിരുന്നു രണ്ടിന്റെയും എഡിറ്റർ. 2012ല്‍ ബാല്‍ഠാക്കറെയുടെ മരണശേഷം ഉദ്ധവ് ഠാക്കറെ എഡിറ്റര്‍ സ്ഥാനം ഏറ്റെടുക്കുകയായിരുന്നു.

മഹാരാഷ്ട്ര മുഖ്യമന്ത്രിയായതിനെത്തുടർന്ന് അദ്ദേഹം എഡിറ്റർ സ്ഥാനം ഒഴിയുകയായിരുന്നു. ശിവസേനയുടെ രാജ്യസഭ അംഗമായ സഞ്ജയ് റാവത്താണ് സാംനയുടെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍. സാമ്‌നയിലുടെയാണ് ശിവസേന തങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ പ്രഖ്യാപിക്കുന്നത്.