ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് തന്റെ പേരിൽ വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചു; ഓൺലൈൻ മാധ്യമത്തിനെതിരെ രശ്മി ആർ നായരുടെ പരാതി

single-img
28 February 2020

കൊല്ലം: ഇളവൂരിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച ആറുവയസുകാരി ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് തന്റെ പേരിൽ വ്യാജസ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ച ഓൺലൈൻ മാധ്യമത്തിനെതിരെ പരാതിയുമായി മോഡൽ രശ്മി ആർ നായർ. കൊല്ലം ജില്ലാ പൊലീസ് മേധാവിയ്ക്കാണ് രശ്മി പരാതി നൽകിയിരിക്കുന്നത്.

ദേവനന്ദയുടെ മരണം വർഗീയമായി ഉപയോഗിക്കുന്നതിലേയ്ക്കായി “കുട്ടിയെ അമ്പലത്തില്‍ നിന്നും കണ്ടെടുത്തു” എന്ന രീതിയില്‍ തന്‍റെ പേരില്‍ വ്യാജമായി ഒരു ഫേസ്ബുക്ക് കമന്റിന്റെ സ്ക്രീന്ഷോട്ട് നിര്‍മിക്കുകയും അത് അര്‍ജുന്‍ സി വനജ് എന്ന വ്യക്തിയും ‘ചാണക്യ ന്യൂസ്’ എന്ന വെബ്സൈറ്റും വെള്ളിയാഴ്ച രാവിലെ മുതല്‍ വ്യാപകമായി സൈബര്‍ സ്പെയിസില്‍ പ്രചരിപ്പിച്ചു വരികയാണെന്ന് പരാതിയിൽ പറയുന്നു.

ബഹുമാനപ്പെട്ട കൊല്ലം ജില്ലാ പോലീസ് മേധാവി മുന്‍പാകെ നെടുമ്പന പഞ്ചായത്തില്‍ രാഖി ഭവനില്‍ രശ്മി ആര്‍ നായര്‍…

Posted by Resmi R Nair on Friday, February 28, 2020

പ്രസ്തുത സ്ക്രീൻ ഷോട്ടും അതുപയോഗിച്ചുള്ള വാർത്തയും വാട്സാപ്പ് വഴിയും മറ്റും വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. അർജുൻ സി വനജ് എന്ന വ്യക്തി ഇത് തന്റെ ഫെയ്സ്ബുക്ക് ടൈം ലൈനിൽ ഷെയർ ചെയ്തിരുന്നു. “കമന്റ് ഡിലീറ്റ് ചെയ്ത് പോയെങ്കിലും എത്തിക്കൽ ഹാക്കർ ശ്രീദീപ് സികെ അലവിൽ പണി തുടങ്ങിയിട്ടുണ്ട്” എന്നായിരുന്നു പോസ്റ്റിലെ ഉള്ളടക്കം. ഇയാൾ പിന്നീട് ഈ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു.