ഡല്‍ഹിയില്‍ നടക്കുന്ന കലാപം ആസൂത്രിതം; ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിന്: സോണിയാ ഗാന്ധി

single-img
26 February 2020

രാജ്യ തലസ്ഥാനമായ ഡൽഹിയിൽ നടക്കുന്ന ആക്രമണത്തില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഇപ്പോൾ നടക്കുന്ന കലാപങ്ങളുടെ പൂർണ്ണമായ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനാണെന്നും കലാപം ആസൂത്രിതമാണെന്നും സോണിയ അഭിപ്രായപ്പെട്ടു. ഡൽഹിയിലെ കലാപത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് അമിത് ഷാ ആഭ്യന്തരമന്ത്രി പദവി ഒഴിയണമെന്നും വിഷയവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച രാഷ്ട്രപതിയെകാണുമെന്നും സോണിയ പറഞ്ഞു.

‘ഡൽഹിയിൽ നിലനിൽക്കുന്ന സാഹചര്യം അതീവ ഗുരുതരമാണ്.അടിയന്തര ഇടപെടല്‍ വേണം’, സോണിയ വ്യക്തമാക്കി. ഈ വരുന്ന വ്യാഴാഴ്ച രാഷ്ട്രപതി ഭവനിലേക്ക് കോണ്‍ഗ്രസ് നേതാക്കള്‍ മാര്‍ച്ച് നടത്തുമെന്നും രാഷ്ട്രപതിക്ക് നിവേദനം നല്‍കുമെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.