ആംബുലൻസിനെപ്പോലും വെറുതേ വിടാതെ അക്രമികൾ: പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത് ബെെക്കുകളിൽ

single-img
26 February 2020

വ​ട​ക്കു കി​ഴ​ക്ക​ൻ ഡൽ​ഹി​യി​ൽ നടക്കുന്ന സം​ഘ​ർ​ഷ​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ പ​ല​രേ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത് ബൈ​ക്കു​ക​ളി​ലും കാ​റു​ക​ളി​ലുമാണെന്ന് മാധ്യമപ്രവർത്തകർ നൽകുന്ന വിവരം. അക്രമങ്ങളിൽ വെടിയേറ്റവരെ പോലും ആശുപത്രികളിലെത്തിക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുകയാണെന്നാണ് ലഭിക്കുന്ന വിവരം.അക്രമം അഴിച്ചുവിടുന്നവർ ആം​ബു​ല​ൻസു​കൾ ത​ട​യു​ന്നത് കാരണമാണ് പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തി​ക്കു​ന്ന​തി​ന് ത​ട​സ​മാ​കു​ന്ന​തെ​ന്ന് പൊലീ​സ് പറയുന്നു. 

കഴിഞ്ഞ ദിവസം രാവി​ലെ 11ന് ​വെ​ടി​യേ​റ്റ 14 വ​യ​സു​കാ​ര​നെ വൈ​കി​ട്ട് നാല് മണി ആയിട്ടുപോലും ആശുപത്രിയിലേക്കെത്തിക്കാൻ സാധിച്ചിരുന്നില്ലെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ . മാദ്ധ്യ​മ പ്ര​വ​ർ​ത്ത​കർ നടത്തിയ ഇടപെടലിനെ തുടർന്ന് മണിക്കൂറുകൾക്കുശേഷം പൊലീസ് വാഹനത്തിലാണ് കുട്ടിയെ ആശുപത്രിയിലേക്ക് എത്തിച്ചത്.

അക്രമസംഭവങ്ങളിൽ ഇതുവരെ 13 പേർ മരണപ്പെട്ടതായാണ് വിവരം. 180 പരിക്കുമേറ്റിട്ടുണ്ട്.കഴിഞ്ഞ ദിവസം ഖു​റേ​ജി ഖാ​സ് പ്ര​ദേ​ശ​ത്ത് വച്ച് പ​രി​ക്കേ​റ്റ കൈ​ഫ്നെ ​വാ​നി​ൽ ക​യ​റ്റി​യാ​ണ് പൊലീസുകാർ ആ​ശു​പ​ത്രി​യി​ലേക്ക് എത്തിച്ചത്.ഓ​ട്ടോ റി​ക്ഷാ ഡ്രൈ​വ​റാ​യ കൈ​ഫ് തൻ്റെ ഓട്ടോ നിർത്തിയിടാനായി ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. മു​പ്പ​തോ​ളം പേ​ർ ചേർന്നാണ് ഇദ്ദേഹത്തിനെതിരെ കല്ലെറിഞ്ഞത്. 

ഇരു വിഭാഗങ്ങളും ത​മ്മി​ലു​ണ്ടാ​യ ക​ല്ലേ​റാ​ണ് വ​ട​ക്കു കി​ഴ​ക്ക​ൻ ഡൽ​ഹി​യി​ലെ ജാ​ഫ​റാ​ബാ​ദി​ലും മൗ​ജ്പൂ​രി​ലും സം​ഘ​ർഷ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. ഇവർ ത​മ്മിൽ പ​ല​യി​ട​ത്തും ക​ല്ലേ​റു​ണ്ടാ​വു​ക​യും വീ​ടു​ക​ളും ക​ട​ക​ളും വാ​ഹ​ന​ങ്ങ​ളും അ​ഗ്നി​ക്കി​ര​യാ​ക്കു​ക​യും ചെയ്തിട്ടുണ്ടെന്നും മാധ്യമപ്രവർത്തകർ വെളിപ്പെടുത്തുന്നു.