ദേശീയ പൗരത്വ പട്ടികയ്‌ക്കെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കി ബീഹാര്‍

single-img
25 February 2020

കേന്ദ്ര സർക്കാർ കൊണ്ടുവന്ന ദേശിയ പൗരത്വ പട്ടിക ബീഹാറില്‍ നടപ്പാക്കില്ലെന്ന് ബിജെപിയുടെ സഖ്യകക്ഷി ജെ.ഡിയു. ഇതുമായി ബന്ധപ്പെട്ട് ബീഹാറിൽ നിയമസഭയില്‍ പ്രമേയവും പാസാക്കി.അതോടൊപ്പം തന്നെ 2010ലേതിന് സമാനമായി ദേശീയ ജനസംഖ്യ പട്ടിക സംസ്ഥാനത്ത് നടപ്പാക്കാനുള്ള പ്രമേയവും നിയമസഭ പാസാക്കി. കേന്ദ്ര സർക്കാരിന്റെപൗരത്വ ഭേദഗതി നിയമം ബിഹാറില്‍ നടപ്പാക്കില്ല എന്ന നിലപാട് നീതീഷ് കുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

കേന്ദ്ര നിയമം എങ്കിലും പൗരത്വ ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുത സുപ്രീം കോടതിയാണ് വ്യക്തമാക്കേണ്ടതെന്ന് നിതീഷ് കുമാര്‍ അറിയിച്ചു. അതേസമയം തന്നെ ദേശീയ ജനസംഖ്യാ പട്ടികയില്‍ പുതുതായി ചേര്‍ത്തിട്ടുള്ള രക്ഷിതാക്കളുടെ ജനനസ്ഥലം, ആധാര്‍ തുടങ്ങിയവ എടുത്തുകളയണമെന്നും അത് അനാവശ്യമാണെന്നും നിതീഷ് കുമാര്‍ പറഞ്ഞിരുന്നു. ഇന്ത്യൻ സംസ്ഥാനങ്ങളിൽ പശ്ചിമബംഗാള്‍, കേരളം, പഞ്ചാബ്, രാജസ്ഥാന്‍, മധ്യപ്രദേശ്, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങളാണ് നിലവിൽ പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയ സംസ്ഥാനങ്ങള്‍.