ഒച്ചും തവളയുമെല്ലാം ഏറെയിഷ്ടപ്പെടുന്ന വിഭവങ്ങള്‍; ഭക്ഷണശീലം തുറന്നു പറഞ്ഞ് കജോളും അജയ് ദേവ്ഗണും

single-img
24 February 2020

ബോളിവുഡ് പ്രേക്ഷകരുടെ ഇഷ്ട ജോഡികളാണ് അജയ് ദേവ്ഗണും, കജോളും. സിനിമയിലെന്നപോലെ ജീവിതത്തിലും മികച്ച ജോഡികളായ ഇവര്‍ സമൂഹമാധ്യമങ്ങളിലൂടെ തങ്ങളുടെ
പ്രേക്ഷകരോട് സംവദിക്കാറുമുണ്ട്.ഇപ്പോളിതാ ഇഷ്ട ഭക്ഷണത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താര ദമ്പതികള്‍.

പാചകത്തില്‍ താന്‍ വട്ട പൂജ്യമാണെന്നും എന്നാല്‍ അജയ് മികച്ച കുക്കാണെന്നും കജോള്‍ പറയുന്നു.എന്നാല്‍ രണ്ടു പേരും ഭക്ഷണപ്രിയരാണ്. ഞണ്ടും മീനുമെല്ലാം തന്റെ ഇഷ്ടവിഭവങ്ങളാണ്.മകള്‍ക്ക് ജാപ്പനീസ് ഭക്ഷണവും മകന് പഞ്ചാബി വിഭവങ്ങളുമാണ് താല്‍പര്യം.കജോള്‍ പറയുന്നു.

വ്യത്യസ്ഥമായി പരീക്ഷിച്ച വിഭവങ്ങളില്‍ ഒച്ചാണ് ഏറെയിഷ്ടപ്പെട്ടത്.കൂടാതെ തവള കൊണ്ടുണ്ടാക്കിയ വിഭവങ്ങളും പ്രിയപ്പെട്ടതാണെന്ന് ഇവര്‍ പറയുന്നു.പുറത്തു പോയാല്‍ ചൈനീസ് ഭക്ഷണമാണ് പതിവ്.സ്ട്രീറ്റ് ഫുഡുകളും വിടാറില്ല. ഭേല്‍പുരി,വടാപാവ്,പാനിപുരിഎന്നിവയെല്ലാം പുറത്തു പോകുമ്പോള്‍ കഴിക്കും.ഉപ്പോള്‍ ഡയറ്റിലായതിനാല്‍ വീട്ടില്‍ ആരോഗ്യകരമായ ഭക്ഷണങ്ങളാണ് കൂടുതലും എന്ന് കജോള്‍ പറഞ്ഞു.