വിജയ് ആകുന്നതിനേക്കാൾ എന്തുകൊണ്ടും സുരക്ഷിതം മോഹൻലാലാകുന്നതാണ്: കെ ആർ മീര

single-img
23 February 2020

സംഭവ വികാസങ്ങൾക്കനുസരിച്ച് മറ്റുള്ളവരുടെ പ്രതികരണം തിരയുന്ന സമൂഹത്തിനെ പരിഹസിച്ച് എഴുത്തുകാരി കെ ആർ മീര. വിജയ്‌യുടെ മാതൃക മുന്നിലുണ്ടെന്നും വിജയ് ആകുന്നതിലും എന്തുകൊണ്ടും സുരക്ഷിതം മോഹൻലാൽ ആകുന്നതാണെന്നും അവർ വ്യക്തമാക്കി.

‘അടുത്തകാലത്തായി കെ.ആർ മീര എന്തെങ്കിലും മൊഴിഞ്ഞോ എന്ന് ചോദിച്ചൊരു സംഭവമുണ്ടായി. ഫേസ്ബുക്കിലൊരു യുദ്ധമുണ്ടായി. മൊഴിഞ്ഞോ എന്ന് ചോദിക്കുന്നതിന് പരിഹാസവും പുച്ഛവുമുണ്ട്. ഇത് ഒരു സ്ത്രീയോട് എല്ലെങ്കിൽ എഴുത്തുകാരിയോടായിരിക്കും. ശബരിമലയിലെ സ്ത്രീ പ്രവേശന വിധി,​ പൗരത്വ നിയമം ഇതിനെക്കുറിച്ചൊക്കെ എഴുത്തുകാർ എന്തെങ്കിലും മൊഴിഞ്ഞോ എന്ന് ആരും ചോദിക്കില്ല´- മീര പറയുന്നു. 

നഷ്ടപ്പെടാൻ എന്തെങ്കിലുമുണ്ടെന്ന് തോന്നുന്ന ഒരു എഴുത്തുകാരനും മൊഴിഞ്ഞിട്ടില്ലെന്നതാണ് വാസ്തവം.അവർ മൊഴിയാൻ വലിയ ബുദ്ധിമുട്ടാണ്. നമുക്കിപ്പോൾ തമിഴ് സൂപ്പർതാരം വിജയ്‌യുടെ മാതൃക മുന്നിലുണ്ട്. വിജയ് ആകുന്നതിനേക്കാൾ എന്തുകൊണ്ടും സുരക്ഷിതം മോഹൻലാലാകുന്നതാണെന്നാണ് ഇന്നത്തെ സംവാദത്തിൽ ഓർമിപ്പിച്ചിരുന്നു.അതാണ് സുരക്ഷിതം മൊഴിയുന്നത് വളരെ അപകടമാണെന്നും കെ.ആർ മീര പറഞ്ഞു.