കൊല്ലം പ്രവാസി അസോസിയേഷൻ ഡിസ്ട്രിക്ട് മീറ്റ് സംഘടിപ്പിച്ചു

single-img
23 February 2020

ബഹ്‌റൈനിലെ കൊല്ലം പ്രവാസി കൂട്ടായ്മ ഡിസ്ട്രിക്ട് മീറ്റ് സംഘടിപ്പിച്ചു. കഴിഞ്ഞ ഒരു മാസമായി നടത്തി വന്ന ഏരിയ കമ്മിറ്റി രൂപീകരണങ്ങളിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളും, നിലവിലെ സെൻട്രൽ കമ്മിറ്റി അംഗങ്ങളും, വനിതാ വിഭാഗം സെക്രട്ടേറിയറ്റ് അംഗങ്ങളും, അഡ്വൈസറി ബോർഡ് അംഗങ്ങളും ഉൾപ്പെട്ട ആദ്യ ഡിസ്ട്രിക്ട് മീറ്റാണ് ബഹ്‌റൈൻ കാൾട്ടൻ ഹോട്ടലിൽ വച്ചു നടന്നത്. പ്രതിനിധി സമ്മേളനം , സംഘടനാ സമ്മേളനം, ക്ഷേമ ചാരിറ്റി ബോധവല്‍കരണ സമ്മേളനം എന്നീ മൂന്നു ഭാഗങ്ങളായി നടന്ന പരിപാടിയിൽ ബഹ്‌റിനിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു.

സംഘടനയുടെ പേര് കൊല്ലം പ്രവാസി കമ്മ്യൂണിറ്റി എന്നതിൽ നിന്നും കൊല്ലം പ്രവാസി അസോസിയേഷൻ, ബഹ്‌റൈൻ എന്ന് മാറ്റിക്കൊണ്ടുള്ള പ്രമേയം ഐക്യകണ്ടേനേയാണ് സമ്മേളനത്തിൽ പാസ്സാക്കിയത്. കൺവീനർ ശ്രീ. നിസാർ കൊല്ലം അധ്യക്ഷതയിൽ ആരംഭിച്ച പ്രതിനിധി സമ്മേളനം ഇന്ത്യൻ സ്കൂൾ ചെയർമാൻ ശ്രീ. പ്രിൻസ് നടരാജൻ ഉത്‌ഘാടനം ചെയ്തു . ലോക കേരളാ സഭ അംഗം ശ്രീ. ബിജു മലയിൽ, സാമൂഹ്യ പ്രവർത്തകരായ ശ്രീ. സിറാജ് കൊട്ടാരക്കര, ബിനോജ് മാത്യു എന്നിവർ ആശംസകൾ അറിയിച്ചു. ജനറൽ സെക്രട്ടറി ശ്രീ. ജഗത് കൃഷ്ണകുമാർ സ്വാഗതവും ജോ. കൺവീനർ വിനു ക്രിസ്ടി നന്ദിയും അറിയിച്ചു.

ഡിസ്ട്രിക്ട് മീറ്റിനു ശേഷം സംഘടിപ്പിച്ച സംഘടനാ സമ്മേളനം കൺവീനർ ശ്രീ. നിസാർ കൊല്ലം ഉദ്ഘാടനം ചെയ്തു. ട്രെഷറർ ശ്രീ. രാജ് കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീ. ജഗത് കൃഷ്ണകുമാർ സംഘടനയുടെ ഭരണഘടനാ അവതരണവും, ജോ. കൺവീനർ വിനു ക്രിസ്ടി സംഘടനാ വിഷയാവതരണവും നടത്തി . യോഗത്തിനു ജോ. സെക്രട്ടറി കിഷോർ കുമാർ സ്വാഗതവും, ശ്രീ. സന്തോഷ് കുമാർ നന്ദിയും രേഖപ്പെടുത്തി. ഓരോ ഏരിയ കമ്മിറ്റികൾക്കുമുള്ള ചുമതല ഏരിയ കോ-ഓർഡിനേറ്റർമാർ അതാതു ഏരിയ ഭാരവാഹികൾക്ക് കൈമാറുന്ന ചടങ്ങും നടന്നു.

വനിതാ വിഭാഗം പ്രസിഡന്റ് ശ്രീമതി. ബിസ്മി രാജ് അധ്യക്ഷത വഹിച്ച മൂന്നാമത്തെ ഭാഗമായ ക്ഷേമ,ചാരിറ്റി ബോധവല്‍കരണ സമ്മേളനം ബഹ്‌റൈനിലെ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകനായ ശ്രീ. ഫ്രാൻസിസ് കൈതാരത്ത് ഉത്‌ഘാടനം ചെയ്തു. ഐ.സി.ആർ.എഫ്. ചെയർമാൻ ശ്രീ. അരുൾ ദാസ് മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് നോർക്ക സെൽ കൺവീനറും, സാമൂഹ്യ പ്രവർത്തകനുമായ ശ്രീ. കെ. ടി. സലിം പ്രതിനിധികൾക്കായി ബോധവത്കരണം നടത്തി. ഇന്ത്യൻ എംബസ്സി, ലേബർ ലോ, ഐ.സി .ആർ. എഫ്. , നോർക്ക, ക്ഷേമനിധി, ഡെത്ത് തുടങ്ങിയ വിഷയങ്ങളിലായിരുന്നു ക്ലാസ്. ശ്രീ. നവാസ് കുണ്ടറ സ്വാഗതവും ശ്രീ. ബിനു കുണ്ടറ നന്ദിയും അറിയിച്ചു.