കാണാതായി എന്നു റിപ്പോർട്ടു ചെയ്ത 25 ഇൻസാസ്‌ റെെഫിളുകളും പരിശോധനയ്ക്കായി എസ്എപി ക്യാമ്പിൽ എത്തിച്ചു

single-img
17 February 2020

പൊലീസിൻ്റെ ഭാഗത്തു നിന്നും കാണാതായി എന്ന് സിഎജി റിപ്പോർട്ട് ചെയ്ത തിരുവനന്തപുരം എആർ ക്യാമ്പിലെ 25 ഇൻസാസ്‌ റെെഫിളുകളും എസ്എപി ക്യാമ്പിൽ എത്തിച്ചു. നാളെ നടക്കുന്ന ക്രെെംബ്രാഞ്ച് അന്വേഷണത്തിൻ്റെ ഭാഗമായി കേരള പൊലീസിൻ്റെ കെെവശമുള്ള ഇൻഫാസ് റെെഫിളുകൾ പരിശോധിക്കുന്നതിനായാണ് എസ്എപി ക്യാമ്പിൽ എത്തിച്ചത്. ഐആർ ബറ്റാലിയൻ്റെ കെെവമുള്ള റെെഫിളുകൾ ഒഴിച്ച് ഡ്യുട്ടിക്കായി കൊണ്ടുപോയ എല്ലാ റെെഫിളുകളും എസ്എപി ക്യാമ്പിൽ എത്തിച്ചിട്ടുണ്ട്. ടൊമിൻ ജെ തച്ചങ്കരിയുടെ നേതൃത്വത്തിൽ ഇന്ന് പിശോധന നടക്കാനിരിക്കേയാണ് കഴിഞ്ഞ ദിവസം ഇൻസാസ്‌ റെെഫിളുകളെല്ലാം പൊലീസ് എത്തിച്ചത്.  

കെഎപി ഒന്ന്‌,  കെഎപി മൂന്ന്‌, കെഎപി അഞ്ച്‌,  ഐആർ ബറ്റാലിയൻ, സിറ്റി എആർ എന്നിവിടങ്ങളിലേക്കാണ്‌ പൊലീസ്‌ മേധാവിയുടെ ഉത്തരവുപ്രകാരം റൈഫിൾ കൊണ്ടുപോയതെന്നാണ് വിവരം. ഇതിൻ്റെ രേഖ എസ്‌എപിയിലുണ്ടെന്നും പൊലീസ് പറഞ്ഞിരുന്നു. ഈ തോക്കുകൾ എല്ലാം എത്തിക്കാനാണ്‌ നിർദേശം നൽകിയിരുന്നത്. 

സായുധസേനയുടെ അധീനതയിലുള്ള 660 എണ്ണവും  5.56 ഇൻസാസ്‌ റൈഫിളിൽ 616 എണ്ണവും വിവിധ ബറ്റാലിയനുകളിലാണ്‌. ബാക്കി  44 എണ്ണം എസ്‌എപിയിലുണ്ടെന്നും റിപ്പോർട്ടുണ്ട്. 

25 തോക്ക്‌ കാണാനില്ലെന്ന സിഎജി പരാമർശം വൻ വിവാദമാക്കിയിരുന്നു. നേരത്തെ സിറ്റി എ ആർ ക്യാമ്പിലേക്ക്‌ കൊണ്ടുപോയി തിരിച്ചെത്തിച്ചതിൻ്റെ രേഖ കാണിക്കുന്നതിലെ അപാകതയാണ്‌ സിഎജി റിപ്പോർട്ടിലെ പരാമർശത്തിന്‌ കാരണമശന്നാണ് വിലയിരുത്തൽ.