തൃശ്ശൂർ അതിരപ്പിള്ളിയിൽ ബിജെപി നേതാവിനെ വെട്ടിക്കൊന്നു


തൃശ്ശൂർ : അതിരപ്പിള്ളിയിൽ യുവാവിനെ വെട്ടിക്കൊന്നു.കണ്ണൻകുഴി താളത്തുപറമ്പിൽ പ്രദീപാണ് കൊല്ലപ്പെട്ടത്. പ്രദീപിനെ ബൈക്കില്‍ നിന്ന് പിടിച്ചിറക്കി വെട്ടിക്കൊല്ലുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പ്രദീപിനെ രക്ഷിക്കാനായില്ല. വ്യക്തിവൈരാഗ്യമാണ് കൊലപാതക കാരണം.
കണ്ണൻകുഴി പാലത്തിന് സമീപത്ത് വെച്ചാണ് പ്രദീപിന് വെട്ടേറ്റത്. ഇന്നലെ രാത്രി ഒന്നരയോടെയായിരുന്നു സംഭവം. അതിരപ്പിള്ളി (BJP) എസ്.സി മോര്‍ച്ച – മുന്‍ പ്രസിഡന്റ്, KPMS കണ്ണന് കുഴി ശാഖാ സെക്രട്ടറിയായരുന്നു പ്രദീപ്. അതിരപ്പിള്ളി പ്ലാന്റേഷനിലെ പമ്പ് ഓപറേറ്ററാണ് പ്രദീപ്.
കണ്ണൻ കുഴി സ്വദേശിയായ ഗിരീഷാണ് ഇയാളെ വെട്ടിക്കൊന്നതെന്ന് സംശയിക്കുന്നു. കഴിഞ്ഞ ദിവസം ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. സംഘട്ടനം ഒഴിവാക്കാന്‍ ഇരുവരേയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഇതിനിടയിലാണ് കൊലപാതകം നടന്നിരിക്കുന്നത്. ഒളിവിൽ പോയ ഗിരീഷിനായി പോലീസ് തെരച്ചിൽ ശക്തമാക്കി