സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്; പൊലീസിനെതിരായ സിഎജി റിപ്പോര്‍ട്ട് ചര്‍ച്ചയാകും

14 February 2020

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. പൊലീസിനെയും ഡിജിപിയേയും കുറ്റക്കാരാക്കി സിഎജി റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തി ലാണ് യോഗം എന്നത് ശ്രദ്ധേയമാണ്. ഇ വിഷയത്തില്‍ വിവാദങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് സിപിഎം നേതൃയോഗം വിശദമായ ചര്‍ച്ച നടത്തും.
സംസ്ഥാനത്ത് നടന്നത് രാജ്യ സുരക്ഷയെ തന്നെ ബാധിക്കുന്ന വിഷയമെന്ന് ആരോപിച്ച് ബിജെപിയും പ്രതിപക്ഷവും സര്‍ക്കാരിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെ മുന്നില്‍ കണ്ട് ശക്തമായ പ്രതിരോധം തീര്‍ക്കാനാകും സിപിഎം ശ്രമിക്കുക.
ക്രമക്കേടുകള്‍ നടന്നത് യുഡിഎഫ് ഭരണകാലത്താണെന്നായി രിക്കും സിപിഎം പ്രതിരോധം. പന്തീരാങ്കാവ് യുഎപിഎ കേസും, പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരവും യോഗം ചര്‍ച്ച ചെയ്തേക്കും.