മയക്ക് മരുന്ന് വ്യാപാരവും കടത്തും തടയാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവരും: അമിത് ഷാ

single-img
13 February 2020

ഇന്ത്യയിലെ മയക്കുമരുന്നിന്റെ വ്യാപാരവും കടത്തും തടയാന്‍ കേന്ദ്രസര്‍ക്കാര്‍ കൃത്യമായ സമീപനം സ്വീകരിക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബിംസ്റ്റെക് രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്ത മയക്കുമരുന്ന് കടത്ത് തടയുന്നതിനെപ്പറ്റിയുള്ള സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.

മയക്കുമരുന്ന് മൂലമുള്ള ഭീഷണികളെ നേരിടാന്‍ രാജ്യത്തെ വിവിധ സംഘടനകളെ ഏകോപിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിയമം രൂപീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. മയക്കുമരുന്നുകളുടെ കടത്തുനടത്തുന്നത് സാമൂഹിക വിരുദ്ധര്‍ക്കും തീവ്രവാദികള്‍ക്കും പ്രധാന വരുമാന മാര്‍ഗമാണെന്നും ഇത് ആശങ്കാ ജനകമാണെന്നും അമിത് ഷാ പറഞ്ഞു.

‘ദി വേള്‍ഡ് ഡ്രഗ്’ റിപ്പോര്‍ട്ട് പറയുന്ന കണക്കുകൾ പ്രകാരം ലോകത്ത് പതിനഞ്ചിനും അറുപത്തിനാലിനുമിടയില്‍ പ്രായമുള്ള 5.5 ശതമാനം ആളുകള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.