പൗരത്വഭേദഗതിയില്‍ പ്രതിഷേധിച്ച് 22 ബിജെപിക്കാര്‍ പാര്‍ട്ടി വിട്ടു

single-img
13 February 2020

കൊഹിമ: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ബിജെപിയില്‍ നിന്ന് 22 പേര്‍ രാജിവെച്ച് നാഗാ പീപ്പിള്‍സ് പാര്‍ട്ടിയില്‍ ചേര്‍ന്നു. ദിമാപൂരില്‍ നടന്ന പരിപാടിയില്‍ ബിജെപി വിട്ട നേതാക്കളെ നാഗാ പാര്‍ട്ടി സ്വാഗതം ചെയ്തു. നാഗാ ജനതയുടെ സ്വത്വത്തെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയാണ് ഇതെന്നും ബിജെപി പ്രവര്‍ത്തകര്‍ സമയോചിതമായി നല്ല തീരുമാനമെടുത്തുവെന്നും പാര്‍ട്ടി പ്രസിഡന്റ് ഷര്‍ഹൂസിലെ ലൈസേത്സു പറഞ്ഞു.

പൗരത്വഭേദഗതിക്ക് എതിരെ നാലാലാന്റ് അടക്കമുള്ള വടക്ക് കിഴക്കന്‍ മേഖലകളില്‍ കടുത്ത പ്രതിഷേധമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഈ മേഖലകളില്‍ ബിജെപിക്ക് അകത്ത് തന്നെ നിയമത്തിനെതിരെ പ്രതിഷേധം ഉയരുന്നതായാണ് ഇവരുടെ രാജി ചൂണ്ടിക്കാട്ടുന്നത്.