മത്സര ശേഷമുള്ള തമ്മിലടി ; ബംഗ്ലദേശിനെ ‘നോട്ടമിട്ട്’ ഐസിസി,നടപടിക്കു സാധ്യത

single-img
11 February 2020

പൊച്ചെഫെസ്‌ട്രൂ: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ നിലവിലെ ചാാമ്പ്യന്‍മാരായ ഇന്ത്യയെ തോല്‍പിച്ച് ബംഗ്ലാദേശ് താരങ്ങള്‍ മൈതാനത്ത് കാട്ടിക്കൂട്ടിയത് ക്രിക്കറ്റ് ലോകത്തിനാകമാനം സംഭവങ്ങള്‍ നാണക്കേടാണ്.ലോകകപ്പിലെ കിരീടവിജയത്തിന്റെ ആവേശത്തിൽ എതിരാളികളെ അസഭ്യം പറയുകയും പരിധിവിട്ട് പെരുമാറുകയും ചെയ്ത ബംഗ്ലദേശ് ടീമിനെതിരെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ നടപടിയെടുത്തേക്കും. സംഭവത്തില്‍ ഐസിസി അന്വേഷണം ഉണ്ടാകുമെന്ന് ഇന്ത്യന്‍ ടീം മാനേജര്‍ അനില്‍ പട്ടേല്‍ വ്യക്തമാക്കി.

മത്സരം ജയിച്ചതിനു പിന്നാലെ ആവേശം മൂത്ത് മൈതാനത്തേക്ക് ഓടിയിറങ്ങിയ ബംഗ്ലദേശ് താരങ്ങൾ ഇന്ത്യക്കെതിരെ പ്രകോപനപരമായ ആഘോഷങ്ങളായിരുന്നു നടത്തിയത്. ഇന്ത്യന്‍ കളിക്കാരുടെ തോളിലിടിച്ചും ഉന്തിയും തള്ളിയുമായിരുന്നു ബംഗ്ലാദേശ് താരങ്ങളുടെ വിജയാഘോഷം. മത്സരത്തിനിടയിലും ഇരുടീമുകളുടെയും താരങ്ങൾ പലകുറി കോർത്തിരുന്നു.മത്സരശേഷം മൈതാനത്ത് അരങ്ങേറിയ കാര്യങ്ങൾ ക്രിക്കറ്റിന്റെ സൽപ്പേരിനു കളങ്കം ചാർത്തിയ സാഹചര്യത്തിലാണ് ഐസിസി നടപടിക്കു സാധ്യത തെളിഞ്ഞത്.