‘എനിക്കും ഉണ്ടെടാ ഇംഗ്ലീഷിൽ പിടി’; പൃഥ്വിയെ ട്രോളി ജയസൂര്യ

single-img
10 February 2020

കേരളത്തിൽ പൃഥ്വിരാജിന്റെയും ശശിതരൂരിന്റെയും ഇംഗ്ലീഷ് കേട്ട് മൂക്കത്ത് വിരൽ വയ്ക്കാത്തവരായി ആരുമുണ്ടാകില്ല. കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷ് വാക്കുകൾ പറഞ്ഞ് കേൾക്കുന്നവരുടെ കിളി പറത്തുകയാണ് രണ്ടു പേരുടെയും പരിപാടി.എന്നാൽ പൃഥ്വിയുടെ ഇംഗ്ലീഷ് കടുപ്പത്തെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് നടനും സുഹൃത്തുമായ ജയസൂര്യ. ഇൻസ്റ്റഗ്രാമിൽ ജയസൂര്യ പങ്കുവച്ച പോസ്റ്റാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. പ്രമുഖ ചാനലിന്റെ അവാർഡ് പൃഥ്വിരാജിന് സമ്മാനിച്ചത് ജയസൂര്യയാണ്. ഒരു അവാർഡ് എന്നതിലുപരി, എന്റെ സ്നേഹം നിറഞ്ഞ ഹൃദയമാണിത് രാജൂ’ എന്നായിരുന്നു ഇംഗ്ലീഷിൽ കുറിച്ചത്.

ഇതിന് താഴെയായി, ‘ ഇനി നിനക്ക് മനസിലാകാൻ’ എന്ന് മലയാളത്തിൽ കുറിച്ചിട്ട് ‘ Dear Raju, albeit, my hippopotomonstrosesquipedaliophobia, I cordially congratulate you for your honorificabilitudinitatibus, keep writing your success saga in brobdingnagian proportions in the ensuing years (പ്രിയപ്പട്ട രാജു, നീളൻ വാക്കുകളെ എനിക്ക് പേടിയാണ് എന്നാലും … അഭിമാനാർഹമായ നേട്ടത്തിൽ നിന്നെ ഞാൻ അഭിനന്ദിക്കുന്നു. തുടർന്നുള്ള വർഷങ്ങളിലും നിന്റെ വിജയഗാഥ ഗംഭീരമായി തുടരുക.’ ) എന്നാണ് താരം കുറിച്ചത്. പോസ്റ്റിന് താഴെ പൃഥ്വിയും മറുപടി പങ്കു വച്ചിട്ടുണ്ട്.