ഷെയ്ൻ നായകനാകുന്ന ‘ഉല്ലാസം’; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്ത് മോഹന്‍ലാല്‍

single-img
7 February 2020

അടുത്തിടെ ഏറെ വിവാദങ്ങളിൽ നിറഞ്ഞുനിന്ന യുവതാരം ഷെയ്ൻ നിഗം നായകനാകുന്ന പുതിയ ചിത്രമാണ് ഉല്ലാസം. ഈസിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നടന്‍ മോഹന്‍ലാല്‍ പുറത്തുവിട്ടു. പവിത്ര ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. അജു വര്‍ഗീസ്, ദീപക് പറമ്പോല്‍, ബേസില്‍ ജോസഫ്, ലിഷോയ് തുടങ്ങിയവരുംപ്രധാന വേഷങ്ങളിൽ എത്തുന്നു.

ജീവന്‍ ജോ എന്ന നവാഗത സംവിധായകനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രവീണ്‍ ബാലകൃഷ്ണന്റെ തിരക്കഥയിൽ സ്വരൂപ് ഫിലിപ്പ് ക്യാമറ കൈകാര്യം ചെയ്യുന്നു. കൈതമറ്റം ബ്രദേഴ്‌സ് എന്ന പേരില്‍ ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സംഗീത സംവിധാനം ഷാന്‍ റഹ്മാന്‍.