യേശുദാസിന്റെ സഹോദരന്റെ മരണം; സാമ്പത്തിക പ്രയാസം മൂലം ആത്മഹത്യ ചെയ്തതാവാം എന്ന് പോലീസ്

single-img
6 February 2020

പ്രശസ്ത ഗായകന്‍ യേശുദാസിന്റെ ഇളയ സഹോദരനായ കെജെ ജസ്റ്റിന്‍ സാമ്പത്തിക പ്രയാസം മൂലം ജീവനൊടുക്കിയതാണോയെന്ന് സംശയിക്കുന്നതായി പോലീസ്. ഈ കാര്യത്തിൽ കൂടുതല്‍ അന്വേഷണത്തിനു ശേഷമേ വ്യക്തത വരൂവെന്ന് പോലീസ് പറയുന്നു. കഴിഞ്ഞദിവസമാണ് ജസ്റ്റിസിനെ കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാൾ കടുത്ത സാമ്പത്തിക പ്രയാസത്തില്‍ ആയിരുന്നെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി മുളവുകാട് പോലീസ്അറിയിച്ചു.

കാക്കനാടിന് സമീപം അത്താണിയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ജസ്റ്റിനും കുടുംബവും. കഴിഞ്ഞ ദിവസംരാത്രിയായിട്ടും ജസ്റ്റിന്‍ വീട്ടിലെത്താത്തതിനാല്‍ ബന്ധുക്കള്‍ തൃക്കാക്കര പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാനെത്തിയിരുന്നു. ആ സമയമാണ് ഇതേ പ്രായത്തിലുള്ള ഒരാളുടെ മൃതദേഹം മുളവുകാട് സ്‌റ്റേഷന്‍ പരിധിയില്‍ കണ്ടെന്ന വിവരം അറിഞ്ഞത്. വല്ലാര്‍പാടത്തെ ഡിപി വേള്‍ഡിന് സമീപം കായലിലാണ് മൃതദേഹം കണ്ടത്. രാത്രി 11.30 ഓടെ ബന്ധുക്കള്‍ സ്‌റ്റേഷനിലും തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തി മൃതദേഹം ജസ്റ്റിന്റേതാണെന്ന് സ്ഥിരീകരിച്ചു.