ഗായകന്‍ കെജെ യേശുദാസിന്റെ സഹോദരന്‍ കൊച്ചി കായലില്‍ മരിച്ച നിലയില്‍

single-img
6 February 2020

കൊച്ചി: ഗാനഗന്ധര്‍വന്‍ ഡോ. കെ ജെ യേശുദാസിന്റെ സഹോദരനെ കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞ് രണ്ടു മണിയോടെയാണ് വല്ലാര്‍പാടം ഡിപി വേള്‍ഡിന് സമീപം കായലിലാണ് കെ ജെ ജസ്റ്റിന്റെ മൃതദേഹം കണ്ടെത്തിയത്. കാക്കനാട് അത്താണിയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ജസ്റ്റിനും കുടുംബവും.

കഴിഞ്ഞ ദിവസം രാവിലെ വീട്ടില്‍ നിന്നിറങ്ങിയ ജസ്റ്റിനെ രാത്രിയായിട്ടും കാണാതെ വന്നപ്പോള്‍ വീട്ടുകാര്‍ തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുളവുകാട് സ്റ്റേഷന്‍ പരിധിയില്‍ മൃതദേഹം കണ്ടെത്തിയത്. രാത്രിയോടെ ബന്ധുക്കളെത്തി ആളെ തിരിച്ചറിഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്.