ശബരിമല യുവതിപ്രവേശനം: വിശാല ബെഞ്ച് പരിഗണിക്കേണ്ട വിഷയങ്ങളില്‍ തീരുമാനം വൈകും,കേസ് നാളെ സുപ്രീം കോടതി പരിഗണിക്കും

single-img
5 February 2020

ഡല്‍ഹി: ശബരിമല യുവതീ പ്രവേശന വിഷയം വിശാല ബെഞ്ചിന് വിടണമോയെന്ന് സുപ്രീം കോടതി പരിശോധിക്കും. പുനഃപരിശോധനാ ഹര്‍ജികള്‍ ഇപ്പോള്‍ പരിശോധിക്കുന്നത് മറ്റൊരു ബെഞ്ചാണ്. ഇവിടെ നിന്ന് വിശാല ബെഞ്ചിലേക്ക് കേസ് വിടാനാകുമോ എന്ന് പരിശോധിച്ച ശേഷമാകും ഭരണഘടനാ വിഷയങ്ങളില്‍ അന്തിമ തീരുമാനം.

കേസില്‍ നടപടികള്‍ ഇനിയും വൈകാനാണ് സാധ്യത. നാളെയാണ് കേസ് സുപ്രീം കോടതി പരിഗണിക്കുക. വിശദമായ വാദം കേട്ട ശേഷം ഭരണഘടനാപരമായ പരിഗണനാ വിഷയങ്ങള്‍ ഏതൊക്കെയാകണം എന്ന കാര്യത്തില്‍ തീരുമാനമുണ്ടാകൂ. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ വിശാലബെഞ്ചാണ് നാളെ വാദം കേള്‍ക്കുക.