കേരളത്തിന്റെ വഴിയേ; മധ്യപ്രദേശ് നിയമസഭയും പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം പാസാക്കാൻ ഒരുങ്ങുന്നു

single-img
5 February 2020

കേരളം കാണിച്ച വഴിയേ ഇതര ഇന്ത്യൻ സംസ്ഥാനങ്ങളും. ഇപ്പോൾ ഇതാ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം മധ്യപ്രദേശ് മന്ത്രിസഭ പാസാക്കി. അടുത്തതായി മന്ത്രിസഭ നിയമസഭയിൽ പ്രമേയം പാസാക്കും. കേരളം, ബംഗാള്‍, പഞ്ചാബ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ അഞ്ചാമതായാണ് മധ്യപ്രദേശ് സര്‍ക്കാരും പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രമേയം പാസാക്കാന്‍ ഒരുങ്ങുന്നത്.

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമം ഇന്ത്യന്‍ ഭരണഘടനയുടെ പ്രധാന തത്ത്വങ്ങളെ ദുര്‍ബലപ്പെടുത്തുമെന്ന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ പ്രമേയത്തില്‍ പറയുന്നു. വിഷയത്തിൽ കോണ്‍ഗ്രസിന് വ്യക്തമായ നിലപാടുണ്ട്. അതിനാലാണ് സംസ്ഥാനത്തിൽ മന്ത്രിസഭ നിയമത്തിനെതിരെ പ്രമേയം കൊണ്ടുവന്നതെന്ന് ക്യാബിനറ്റ് മീറ്റിങ്ങിന് പിന്നാലെ നിയമമന്ത്രി പി സി ശര്‍മ്മ അറിയിച്ചു.