ബിജെപിയുടെ തരംതാണ തന്ത്രം , ഷഹിന്‍ ബാഗില്‍ വെടിവച്ച യുവാവിന് എഎപി ബന്ധമില്ല; കേജ്‌രിവാൾ

single-img
5 February 2020

ഡൽഹി: ഷഹിന്‍ ബാഗില്‍ വെടിവച്ച യുവാവിന് എഎപി ബന്ധമില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടു കൊണ്ടുള്ള ബിജെപിയുടെ തരംതാണ തന്ത്രമാണിത്. അമിത് ഷാ ഡല്‍ഹി പൊലീസിനെ ദുരുപയോഗം ചെയ്യുന്നുവെന്നും കേജ്‌രിവാൾ കുറ്റപ്പെടുത്തി.

ഷഹീൻ ബാഗിലെ സമരക്കാർക്ക് നേരെ വെടിയുതിർത്ത കപിൽ ഗുജ്ജർ ആം ആദ്മി പാർട്ടി അംഗമാണെന്നായിരുന്നു ഡൽഹി പോലീസിന്റെ വാദം. ഇയാളുടെ ഫോണിൽ അച്ഛനും ഇയാൾക്കും ആം ആദ്മി പാർട്ടി നേതാക്കൾ തൊപ്പി വച്ചുകൊടുക്കുന്ന ഫോട്ടോയുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

എന്നാൽ ഗുജ്ജർ ആം ആദ്മി പാർട്ടി അംഗമാണെന്ന ദില്ലി പൊലീസിന്‍റെ വാദം തള്ളി അയ്യാളുടെ കുടുംബം രംഗത്തെത്തി. കപിലിന് ആം ആദ്മി പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്ന് പ്രതിയുടെ അച്ഛനും സഹോദരനും വ്യക്തമാക്കി.” തന്‍റെ മകന് രാഷ്ട്രീയബന്ധമില്ല. ഇവിടെ ബിജെപി സ്ഥാനാർത്ഥി വന്നപ്പോഴും ഇതു പേലെ മാലയിട്ട് സ്വീകരിച്ചിരുന്നു.ആ ഫോട്ടോയും കപിലിന്‍റെ ഫോണിലുണ്ടാകും.” കപിൽ ഗുജ്ജാറിന്റെ അച്ഛൻ ഗജെ സിംഗ് പറഞ്ഞു.

ശനിയാഴ്ചയാണ് ‘ജയ് ശ്രീറാം’ വിളിച്ചു കൊണ്ട് കപിൽ ഗുജ്ജർ ഷഹീൻ ബാഗിലെ പൗരത്വ നിയമത്തിനെതിരായ സമരപ്പന്തലിന് നേരെ വെടിയുതിർത്തതത്. സ്ത്രീകളും കുട്ടികളും ഇരിക്കുന്ന ഇടത്തേക്ക് മൂന്ന് തവണയാണ് കപിൽ ഗുജ്ജർ വെടിയുതിർത്തത്. ആക്രമ സമയത്ത് ഇയ്യാൾ ഹിന്ദു രാഷ്ട്ര സിന്ദാബാദ് എന്നു മുദ്രാവാക്യം മുഴക്കിയിരുന്നു.