ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ തുടരുന്ന നടൻ നകുല്‍ തമ്പിക്കായി സഹായം അഭ്യര്‍ഥിച്ച് താരങ്ങളും സുഹൃത്തുക്കളും

single-img
4 February 2020

കാറപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യുവനടൻ നകുല്‍ തമ്പിയുടെ ആരോഗ്യാസ്ഥിതി ഗുരുതരമായി തുടരുന്നു. ചികിത്സയ്ക്കായി ഭീമമായ തുക കണ്ടെത്തേണ്ട അവസ്ഥയിലാണ് നകുലന്റെ കുടുംബം. സിനിമ താരങ്ങളായ അഹാന കൃഷ്‍ണകുമാര്‍, സാനിയ ഇയ്യപ്പൻ തുടങ്ങിയവര്‍ നകുലിന് വേണ്ടി സഹായം അഭ്യര്‍ഥിച്ച് രംഗത്തെത്തിയിട്ടുണ്ട്. ‘കേട്ടോ’ വഴി നകുലിന്റെ ചികിത്സയ്‍ക്കാവശ്യമായ പണം കണ്ടെത്താൻ കൂട്ടുകാരും ശ്രമം തുടങ്ങിയിട്ടുണ്ട്.

മധുര വേലമ്മാള്‍ മെഡിക്കല്‍ ആശുപത്രിയിലാണ് നകുല്‍ തമ്പി ചികിത്സയില്‍ കഴിയുന്നത്. ജനുവരി അഞ്ചിന് കൊടൈക്കനാലില്‍ നിന്ന് തിരിച്ച് തിരുവനന്തപുരത്തേയ്‍ക്കുള്ള യാത്ര മധ്യേ ആയിരുന്നു നകുലിന് അപകടം സംഭവിച്ചത്. നകുലും ആദിത്യ എന്ന സുഹൃത്തും സഞ്ചരിച്ച കാര്‍ സ്വകാര്യ ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. പതിനെട്ടാംപടി എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നകുല്‍ നൃത്തത്തിലൂടെയാണ് കലാരംഗത്ത് സജീവമാകുന്നത്.