സെന്‍കുമാര്‍ ഡിജിപിയായിരുന്നപ്പോള്‍ എന്തുകൊണ്ട് സാമ്പത്തിക ക്രമക്കേട് അന്വേഷിച്ചില്ല: തുഷാര്‍ വെള്ളാപ്പള്ളി

single-img
3 February 2020

സംസ്ഥാനത്തെ മുൻ പോലീസ് മേധാവി ടിപി സെന്‍കുമാറിനെ രൂക്ഷമായി വിമര്‍ശിച്ച് ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റും എന്‍ഡിഎ കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളി. എസ്എന്‍ഡിപിക്കെതിരെ സെന്‍കുമാര്‍ നിരന്തരം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന സാഹചര്യത്തിലായിരുന്നു തുഷാറിന്റെ പ്രതികരണം.

എന്നാൽ, എസ്എന്‍ഡിപിയുടെ അക്കൗണ്ട് ഉപയോഗിച്ചാണ് സെന്‍കുമാര്‍ ഡിജിപിയായതെന്ന് തുഷാർ പറഞ്ഞു. സംഘടനയുമായി യാതൊരു ബന്ധവുമില്ലാത്തവരാണ് ഇപ്പോള്‍ എസ്എന്‍ഡിപിക്കെതിരെ ആരോപണങ്ങളുമായി രംഗത്തുവരുന്നതെന്നും സെന്‍കുമാര്‍ കേരളത്തിൽ ഡിജിപിയായിരുന്നപ്പോള്‍ എന്തുകൊണ്ട് സാമ്പത്തിക ക്രമക്കേട് അന്വേഷിച്ചില്ലെന്നും തുഷാര്‍ ചോദിച്ചു.

അതേപോലെ തന്നെ മകളുടെ കല്യാണം നടത്താന്‍ വേണ്ടി മാത്രം യൂണിയന്‍ സെക്രട്ടറിയുടെ നിര്‍ബന്ധപ്രകാരം എസ്എന്‍ഡിപി അംഗത്വമെടുത്തയാളാണ് സെന്‍കുമാറെന്നും തുഷാര്‍ തുറന്നടിച്ചു. അങ്ങിനെ ചെയ്തു എന്നതിനപ്പുറം സെന്‍കുമാറിന് എസ്എന്‍ഡിപിയുമായി ഒരുബന്ധവുമില്ലെന്ന് തുഷാർ പറയുന്നു.