വീടിന്‍റെ ടെറസില്‍ വളർത്തിയത് 59 കഞ്ചാവ് ചെടികൾ; മലപ്പുറത്ത് യുവാവ് അറസ്റ്റില്‍

single-img
31 January 2020

സ്വന്തം വീടിന്‍റെ ടെറസില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ മെക്കാനിക്കല്‍ എഞ്ചിനീയറായ യുവാവ് അറസ്റ്റില്‍. മുപ്പതുവയസുള്ള ഇയാളുടെ വീടിന്‍റെ ടെറസില്‍ 59 കഞ്ചാവു ചെടികളാണ് പരിശോധനയിൽ കണ്ടെത്തിയത്.

പോത്തുകല്ലിന് സമീപം പുഴയോരത്ത് കഞ്ചാവു ചെടി കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ടെറസില്‍ വളര്‍ത്തിയ കഞ്ചാവു ചെടികകള്‍ കണ്ടെടുത്തത്.