കൊറോണ വൈറസ്; വുഹാനിലെ ഇന്ത്യാക്കാരെ ഇന്ന് നാട്ടിലെത്തിക്കും

single-img
31 January 2020

ഡല്‍ഹി: ചൈനയില്‍ കൊറോണ വൈറസ് പടരുന്നതിനെ തുടര്‍ന്ന് വുഹാന്‍, ഹുബെയ് പ്രവിശ്യകളില്‍ കുടുങ്ങിയെ ഇന്ത്യക്കാരെ ഇന്ന് നാട്ടിലെത്തിക്കും. അതിനായി അനുമതി ലഭിച്ചെന്ന് വിദേശകാര്യമന്ത്രാലയവും വ്യോമകാര്യമന്ത്രാലയവും വ്യക്തമാക്കി.രണ്ടിടങ്ങളില്‍ ന്നായി 600 ഇന്ത്യാക്കാരെയാണ് ഒഴിപ്പിക്കുന്നത്.

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുവരെ 12 രാജ്യങ്ങളിലായി 8,100 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.അരോഗ്യരംഗത്ത് പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളിലേക്ക് വൈറസ് പടരുമോ എന്ന ആശങ്ക നിലനില്‍ക്കുന്നതായും ലോകാരോഗ്യ സംഘടന അറിയിച്ചു.

അതേസമയം കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതിരോധനടപടികള്‍ ഊര്‍ജിതമായി നടക്കുകയാണ്.കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഉന്നതതല യോഗം ഇന്നും നടക്കും. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വിലയിരുത്തും.പുതിയ 12 ലാബുകള്‍ സംസ്ഥാനത്ത് സജ്ജമാക്കിയിട്ടുണ്ട്.