കൊറോണ: വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കർശന നടപടി: മന്ത്രി കെകെ ശൈലജ

single-img
30 January 2020

കേരളത്തിൽ കൊറോണ വൈറസ്സ്ഥിരീകരിച്ചതിനെത്തുടർന്ന് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെ കർശന നിർദേശവുമായി ആരോഗ്യമന്ത്രി കെകെ ശൈലജ. രോഗവുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത്. ഇവ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

ചൈനയിലെ വുഹാനിൽനിന്നെത്തിയ വിദ്യാര്‍ഥിനിക്ക് കേരളത്തിൽ കൊറോണ സ്ഥിരീകരിച്ചതായും മന്ത്രി പറഞ്ഞു. നിലവിൽ രോഗി തൃശൂര്‍ ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലാണ്. ഇന്ന് തന്നെ വൈകിട്ടോടെ മെഡിക്കൽ കോളജിലേക്കു മാറ്റിയേക്കും.

ഇവരുടെ നില ഗുരുതരമല്ലെന്നും നിരീക്ഷിക്കുന്നതായും അവർ കൂട്ടിച്ചേർത്തു. കൊറോണ ബാധ എന്ന് സംശയിച്ച് ഐസൊലേറ്റ് ചെയ്ത നാലുപേരില്‍ ഒരാളാണ് ഈ വിദ്യാർഥി. ബാക്കിയുള്ള അഞ്ച് പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ടെന്ന് മന്ത്രി അറിയിച്ചു. മന്ത്രി തുടർന്ന് ഇന്ന് രാത്രിയോടെ തൃശൂരിലെത്തി സ്ഥിതിഗതികൾ വിലയിരുത്തും.