മനുഷ്യ ചങ്ങല ആവര്‍ത്തന വിരസതയെന്ന് കെ സുരേന്ദ്രന്: പൊങ്കാലയിട്ട് ട്രോളന്മാര്


പൗരത്വ ഭേദഗതി നിയമത്തിനെതിരെ എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യ മഹാ ശൃംഘലയ്ക്കെതിരെ വിമര്‍ശനവുമായി ബി ജെപി നേതാവ് കെ സുരേന്ദ്രന് രംഗത്തു വന്നിരുന്നു. മനുഷ്യ ചങ്ങല പോലുള്ള സമരരീതികള്‍ ആവര്‍ത്തനവിരസത ഉണ്ടാക്കുന്നു എന്നാണ് സുരേന്ദ്രന് പറഞ്ഞത്. എന്തിനും ഏതിനും മനുഷ്യചങ്ങല പിടിക്കുന്നത് ആവര്‍ത്തന വിരസതയുണ്ടാക്കുന്നു എപ്പോഴും ഇത്തരം കോപ്രായം ആവര്‍ത്തിക്കുന്നത് കാഴ്ചക്കാരില്‍ അരോചകത്വം ഉണ്ടാക്കുന്നുവെന്നാണ് സുരേന്ദ്രന് തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞത്.
കെ സുരേന്ദ്രന് മറുപടിയുമായി രംഗത്തുവന്നത് ട്രോളന്മാരായിരുന്നു. സുരേന്ദ്രന്റെ തുടര്‍ച്ചയായ തെരഞ്ഞെടുപ്പു തോല്‍വികളെ പരാമര്‍ശിച്ചായിരുന്നു കൂടുതലും ട്രോളുകള്‍.സുരേന്ദ്രന്റെ ഉദ്ദേശം എന്തായാലും ട്രോളര്‍മാര്‍ക്ക് അതോരു പ്രശ്നമേയല്ല. ഈ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ നിറഞ്ഞു നിന്നത് ആവര്‍ത്തന വിരസതാ ട്രോളുകളായിരുന്നു.
കടപ്പാട്: ഇന്റര്‍ നാഷണല്‍ ചളു യൂണിയന് ഫെയ്സ്ബുക്ക് പേജ്