സമരം ചെയ്തവര്‍ക്ക് നേരെ അക്രമം; യുപി പോലീസിനെതിരെഅന്വേഷണം ആവശ്യപ്പെട്ട് രാഹുലും പ്രിയങ്കയും

single-img
27 January 2020

പൗരത്വ നിയമ ഭേദഗതിക്കെതിരെ യുപിയിൽ സമരം ചെയ്തവര്‍ക്ക് നേരെ സംസ്ഥാന പോലീസ് അക്രമം അഴിച്ചുവിട്ടതില്‍ അന്വേഷണമാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്കാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. പ്രതിഷേധിച്ചവർക്ക് നേരെ കൊടിയ മര്‍ദ്ദനമാണ് യുപി പൊലീസ് നടത്തിയതെന്ന് ഇരുവരും പരാതിയില്‍ പറഞ്ഞു.

കമ്മീഷൻ ഓഫീസിൽ കോണ്‍ഗ്രസ് നേതാക്കളായ മുഹ്സിന കിദ്വായി, സല്‍മാന്‍ ഖുര്‍ഷിദ്, പിഎല്‍ പുനിയ, ജിതിന്‍ പ്രസാദ, അഭിഷേക് സിംഗ്‍വി, രാജീവ് ശുക്ല, അജയ് കുമാര്‍ ലല്ലു എന്നിവര്‍ക്കൊപ്പമാണ് രാഹുലും പ്രിയങ്കയും എത്തിയത്.പ്രക്ഷോഭങ്ങളിൽ സംഭവിച്ച നടന്ന മരണങ്ങളിലും അന്വേഷണം വേണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.

പ്രക്ഷോഭങ്ങളിൽ ഉത്തര്‍പ്രദേശില്‍ 20 പേര്‍ കൊല്ലപ്പെട്ടിരുന്നു. കേന്ദ്രനിയമത്തിനെതിരെ യുപിയില്‍ പതിനായിരങ്ങളാണ് തെരുവിലിറങ്ങിയത്.പിന്നീട് സമരത്തിനിടെ മര്‍ദ്ദനമേറ്റവരെയും കൊല്ലപ്പെട്ടവരുടെയും ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ പോയ പ്രിയങ്കാ ഗാന്ധിയെ പോലീസ് തടഞ്ഞതും വന്‍ വിവാദമായി.