ന്യൂനപക്ഷങ്ങൾക്ക് രക്ഷകരാകാൻ കഴിഞ്ഞില്ല; മനുഷ്യ മഹാശൃംഖലയില്‍ യുഡിഎഫും അണിചേര്‍ന്നു: കെ മുരളീധരന്‍

single-img
26 January 2020

പൗരത്വ ഭേദഗതിനിയമത്തിനെതിരെയും ഭരണ ഘടനയുടെ സംരക്ഷണ ആവശ്യകതയെയും മുൻ നിർത്തി കേരളത്തിൽ ഇടത് മുന്നണി സംഘടിപ്പിച്ച മനുഷ്യ മഹാശ്രംഖലയിൽ യുഡിഎഫിന് സ്ഥിരമായി വോട്ടുചെയ്യുന്നവര്‍ അണിനിരന്നെന്ന് കെ മുരളീധരന്‍ എംപി. കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമത്തിൽ ഭയപ്പെട്ടുപോയ ന്യൂനപക്ഷങ്ങൾക്ക് രക്ഷകരാകാൻ യുഡിഎഫിന് കഴിഞ്ഞില്ലെന്നും മുരളീധരന്‍ വിമര്‍ശിച്ചു.

അതേ സമയം തന്നെ കഴിഞ്ഞ ദിവസം പുറത്തുവന്ന കെപിസിസി ഭാരവാഹി പട്ടികയെ ചൊല്ലി മുല്ലപ്പള്ളി രാമചന്ദ്രനും കെമുരളീധരനും തമ്മിലുള്ള വാക്പോര് തുടരുകയാണ്. താൻ പുറത്തല്ല, കോൺഗ്രസ് വേദിയിലാണ് ജംബോ കമ്മറ്റിയെകുറിച്ചുള്ള വിമർശനം ഉന്നയിച്ചതെന്ന് മുരളീധരന്‍ മറുപടി പറഞ്ഞു. എന്നാൽ അച്ചടക്കമില്ലാതെ മുന്നോട്ട് പോകനാവില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരത്തെ മുരളീധരന് മുന്നറിയിപ്പ് നല്‍കിയിരുന്നു.