ഇതുപോലുള്ള കുല സ്ത്രീകളാണ് ഫാസിസത്തിന്റെ റിസർവ്വ് ആർമി: എം ബി രാജേഷ്


മണിച്ചിത്രതാഴിലെ ഗംഗയെപ്പോലെ. ഇങ്ങനെയുള്ള കുല സ്ത്രീകളാണ് ഫാസിസത്തിന്റെ റിസർവ്വ് ആർമി എന്ന് എറണാകുളത് പാവക്കുളം ക്ഷേത്രത്തിൽ പൗരത്വ ഭേദഗതി നിയമത്തിനെ വിമര്‍ശിച്ച യുവതിയെ വളഞ്ഞിട്ട് ആക്രമിച്ച സംഘപരിവാര്‍ അനുകൂലികളായ സ്ത്രീകളെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ എംപി എംബി രാജേഷ്.
വർഷങ്ങളുടെ ചിട്ടയായ, ആസൂത്രിതവും അതി സുക്ഷമവുമായ, എന്നാൽ അതിഗൂഡമായ വർഗ്ഗീയ പ്രചരണ പദ്ധതിയിലൂടെ പരുവപ്പെടുത്തിയെടുക്കപ്പെട്ടവരാണിവർ എന്ന് രാജേഷ് തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു.
അവർക്ക് നെറ്റിയിലെ സിന്ദൂരം മുതൽ തെരുവിലെ പശുവരെ എല്ലാം അക്രമോൽസുകതയുടെ അടയാളങ്ങളാണ്. മാനവികതയുടെ ആശയങ്ങൾ തളിർത്ത ഇരുപതാം നൂറ്റാണ്ട് മനുഷ്യപ്പറ്റും വിശാല ലോകവീക്ഷണവുമുള്ള അനേകം അഭിമാനിനികളായ വനിതകളെ സൃഷ്ടിച്ച നാടാണിത്.കെ ആർ.ഗൗരിയെപ്പോലെ അക്കാലത്തെ കണ്ണികൾ പലതും ഇപ്പോഴുമുണ്ട് എന്നും എംബി രാജേഷ് ഓർമ്മപ്പെടുത്തുന്നു.