ദേവീന്ദര്‍ സിംഗും ഹിസ്ബുള്‍ ഭീകരരും എന്‍ഐഎ കസ്റ്റഡിയില്‍

single-img
24 January 2020

ശ്രീനഗര്‍: ജമ്മുകശ്മീര്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ദേവീന്ദര്‍ സിംഗും മൂന്ന് ഹിസ്ബുള്‍ ഭീകരരും എന്‍ഐഎ കസ്റ്റഡിയില്‍.ജമ്മുവിലെ എന്‍ഐഎ കോടതിയാണ് നാലുപേരെയും 15 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്.അന്വേഷണത്തിന്റെ ഭാഗമായി ഇവരെ ഡല്‍ഹിയിലേക്ക് കൊണ്ടു വന്നേക്കും.

പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിന് 15 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് എന്‍ഐഎ, കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. രണ്ട് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരെ ജമ്മു കശ്മീരില്‍നിന്നു പുറത്തേക്കു പോകാന്‍ സഹായിക്കുന്നതിനിടെ യാണ് ദവീന്ദര്‍ പിടിയിലായത്. ഇതിനു പിന്നാലെ സര്‍വീസില്‍നിന്ന് ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.